ആ’ശങ്ക’ ഒഴിയുന്നു; ദീർഘ ദൂര യാത്രക്കാർക്ക് പമ്പുകളിൽ ശങ്ക തീർക്കാം

ദേശീയ പാതയിലുടെ യാത്ര ചെയ്യുന്ന ആളുകൾക്ക് 24 മണിക്കൂറും പമ്പുകളിൽ ടോയ്ലറ്റ് സൗകര്യം ലഭ്യമാക്കണമെന്ന് ഹൈക്കോടതി. പെട്രോൾ പമ്പിലെ ടോയ്ലറ്റ് ഉപയോഗത്തിൽ പമ്പ് ഉടമകൾ നൽകിയ അപ്പീലിലാണ് ഉത്തരവ്. ദേശീയ പാത അല്ലാത്ത സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് സൗകര്യം അനുവദിക്കണോ എന്ന കാര്യം പമ്പുടമകൾക്ക് തീരുമാനിക്കാം.

പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗവുമായി ബന്ധപ്പെട്ട് കുറച്ച് നാളുകളായി കോടതി വ്യവഹാരങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ പമ്പിലെ ശുചിമുറികൾ ഉപയോഗിക്കാനുള്ള സൗകര്യം ഉപഭോക്താക്കൾക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു.

എന്നാൽ പിന്നീട് ഈ ഉത്തരവിൽ കോടതി ഭേഭദഗതി കൊണ്ടുവന്നു. എല്ലാ യാത്രികർക്കും ശുചിമുറികൾ തുറന്നു നൽകണം എന്നായിരുന്നു കോടതിയുടെ പുതുക്കിയ നിർദ്ദേശം. ഇതിനെതിരെ പമ്പുടമകൾ ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയായിരുന്നു. ഈ ഹർജിയിയിലാണ് ജസ്റ്റിസ് അമിത് റാവലിന്റെ സിംഗിൾ ബെഞ്ച് നിർണ്ണായ നിർദ്ദേശങ്ങളും ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top