അയ്യപ്പന്റെ പൊന്ന് കട്ടത് ഉണ്ണികൃഷ്ണൻ പോറ്റി തന്നെ; നിർണ്ണായക നടപടിയുമായി ഹൈക്കോടതി

ശബരിമല ദ്വാരപാലക ശിൽപങ്ങൾ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി അവ തിരികെ കൊണ്ടുവന്നപ്പോൾ ഭാരക്കുറവുണ്ടായെന്ന് ഹൈക്കോടതി. സ്വർണപാളിയിൽ ഏകദേശം 475 ഗ്രാമിൻ്റെ കുറവുണ്ടായി എന്നാണ് കോടതി നിരീക്ഷണം. ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിരീക്ഷണം. വിജിലൻസ് കണ്ടെത്തലുകളിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് കോടതി നിരീക്ഷിച്ചു.

ദേവസ്വം ചീഫ് വിജിലൻസ് ഓഫിസറുടെ റിപ്പോർട്ട് ഇന്നു തന്നെ ദേവസ്വം ബോർഡിന് കൈമാറാനും നിർദ്ദേശമുണ്ട്. ബോർഡ് ഇതു സംസ്‌ഥാന പൊലീസ് മേധാവിക്ക് കൈമാറണം. തുടർന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശത്തിൻ്റെ അടിസ്‌ഥാനത്തിലാകണം എസ്ഐടി കേസ് രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിക്കുക. ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുടെ ദേവസ്വം ഡിവിഷൻ ബെഞ്ചാണ് നിർദേശം നൽകിയിരിക്കുന്നത്.

Also Read :

ദേവസ്വം കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് സ്വർണം പൂശാനായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത്. 2019-ൽ 14 ശിൽപങ്ങളാണ് പോറ്റി ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനത്തിന് നൽകിയത്. സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് സ്വർണം പോറ്റിക്ക് കൈമാറിയെങ്കിലും, അദ്ദേഹം അത് ദേവസ്വം ബോർഡിന് തിരികെ നല്കിയപ്പോഴേക്കും ഭാരക്കുറവുണ്ടായെന്നും കോടതി നിരീക്ഷിച്ചു. പോറ്റിക്ക് സ്വർണം കൈമാറിയ സമയത്ത് തയ്യാറാക്കിയ മഹസറിൽ ഒപ്പിട്ടത് തന്ത്രിയാണ്. എന്നാൽ ഈ മഹസറിൽ രേഖപ്പെടുത്തിയത് ചെമ്പ് പാളി എന്നാണ് സ്വർണ്ണം എന്നല്ല.

ശബരിമലയിലെ ദ്വാരപാലക പീഠം സ്വർണ്ണം പൂശിയതിനെ ചൊല്ലിയുള്ള ദുരൂഹതകളും മറ്റ് അറ്റകുറ്റപ്പണികളും നേരത്തെയും വാർത്തകളിൽ ഇടം നേടിയിരുന്നു. മുൻ ദേവസ്വം പ്രസിഡൻ്റ് എ. പദ്മകുമാറിൻ്റെ മകനും അറ്റകുറ്റപ്പണിക്ക് ചുമതല നൽകിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്വർണ്ണപ്പാളിയിൽ ക്രമക്കേടിൽ നിഷ്പക്ഷ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top