ശബരിമലയിലെ ഭാരം കുറയുന്ന സ്വർണ്ണപാളി; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ശബരിമല സ്വർണ്ണപാളി കേസില്‍ ആശങ്ക അറിയിച്ച് ഹൈക്കോടതി. ഭാരത്തിൽ ഉണ്ടായ കുറവിലാണ് കോടതി ആശങ്ക അറിയിച്ചത്. അറ്റകുറ്റപ്പണിക്കായി 2019 എടുത്തുകൊണ്ടു പോകുമ്പോൾ സ്വർണ്ണപ്പാളിക്ക് 42 കിലോ ഉണ്ടായിരുന്നു അത് തിരുകി കൊണ്ടുവന്നപ്പോഴേക്കും ഭാരം 4 കിലോ കുറഞ്ഞു. മഹസർ രേഖകൾ പരിശോധിച്ചപ്പോഴാണ് കോടതിക്ക് കുറവ് മനസ്സിലായത്.
Also Read : അയ്യപ്പ സംഗമം നടത്താം; പക്ഷെ വ്യവസ്ഥകൾ പാലിക്കണം
പെട്രോൾ ആണെങ്കിൽ കുറവ് സംഭവിക്കാം ഇത് സ്വർണം അല്ലെയെന്ന് കോടതി ചോദിച്ചു. കേസിൽ വിശദ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ശബരിമലയിൽ വഴിപാടിന്റെ ഭാഗമായി ഭക്തർ നൽകിയ പല വസ്തുക്കളും കാണാനില്ല എന്ന പരാതിയെ തുടർന്ന് കൂടുതൽ പരിശോധനകൾ നടത്തണമെന്ന് കോടതി അറിയിച്ചു. ദ്വാര പാലക ശില്പങ്ങളുടെ രണ്ട് പീഠങ്ങളുടെയും സ്പെയർ സ്ട്രോങ്ങ് റൂമിൽ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here