രണ്ടുകോടിയുടെ വഞ്ചനാ കേസിൽ ഹൈക്കോടതി സ്‌റ്റേ; നടന്‍ നിവിന്‍ പോളിക്ക് ആശ്വാസം

ആക്ഷന്‍ ഹീറോ ബിജു 2 എന്ന സിനിമയുടെ പേരില്‍ രണ്ട് കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനും ആശ്വാസകരമായ വിധി ഹൈക്കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. ഇരുവര്‍ക്കും എതിരായ വഞ്ചന കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ചോദ്യം ചെയ്യാന്‍ പോലീസ് നല്‍കിയ നോട്ടീസ് ലഭിച്ചതോടെയാണ് നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഹൈക്കോടതിയെ സമീപിച്ചത്.
എറണാകുളം സബ് കോടതി ഈ വിഷയം പരിഗണിക്കുകയാണെന്ന് ഇരുവരും അറിയിച്ചു. സബ് കോടതി തീര്‍പ്പാക്കുന്നതിന് മുമ്പുള്ള പോലീസ് നടപടികള്‍ അനാവശ്യമാണ്. തലയോലപ്പറമ്പ് പൊലീസ് ഷംനാദിന്റെ പരാതിയില്‍ അകാരണമായി കേസ് എടുത്തിരിക്കുകയാണെന്നും വാദിച്ചു. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി കേസ് അന്വേഷണം സ്റ്റേ ചെയ്ത് ഉത്തരിവിറക്കിയിരിക്കുന്നത്.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം മഹാവീര്യര്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഷംനാസ് നല്‍കിയ പരാതിയിലാണ് തലയോലപ്പറമ്പ് പൊലീസ് കേസെടുത്തത്. നടനും സംവിധായകനും ചേര്‍ന്ന് 1.90 കോടി രൂപ വഞ്ചനയിലൂടെ തട്ടിയെടുത്തു എന്നായിരുന്നു പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here