രാഹുൽ മാങ്കൂട്ടത്തിലിന് തൽക്കാലം ആശ്വാസം; ഒരാഴ്ചത്തേക്ക് അറസ്റ്റ് പാടില്ല; കേസ് ഡയറി ഹാജരാക്കാനും ഹൈക്കോടതി നിർദേശം

ബലാത്സംഗം, നിർബന്ധിത ഗർഭച്ഛിദ്രം എന്നീ കേസുകളിൽ പ്രതിയായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് രാഹുൽ ഉന്നയിച്ച എതിർവാദങ്ങൾ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ ഇടക്കാല ഉത്തരവ്.

കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് കെ ബാബുവിന്റെ സിംഗിൾ ബെഞ്ചാണ് അറസ്റ്റ് തടഞ്ഞത്. നേരത്തെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.

ഹർജി വീണ്ടും പരിഗണിക്കുന്നതിന് മുന്നോടിയായി കേസ് ഡയറിയും അന്വേഷണ റിപ്പോർട്ടും കോടതിയിൽ ഹാജരാക്കാൻ പ്രത്യേക അന്വേഷണ സംഘത്തോട് ഹൈക്കോടതി നിർദ്ദേശിച്ചു. ഈ കേസ് ഡിസംബർ 15-ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. നിലവിൽ ഒളിവിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതിയുടെ ഈ ഉത്തരവ് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top