ഹിജാബ് ധരിച്ച് സ്കൂളിൽ എത്തി വിദ്യാർത്ഥിനി; പിന്നാലെ സ്കൂൾ പൂട്ടി

കൊച്ചിയിലാണ് ഹിജാബ് വിവാദത്തെ തുടർന്ന് സ്‌കൂൾ അടച്ചിട്ടത്. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിൽ കയറാൻ മാനേജ്‌മെന്റ് വിലക്കിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലാണ് സംഭവം. യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച് സ്‌കൂളിന്റെ ബൈലോ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് സ്കൂൾ പൂട്ടിയിടാൻ കാരണമായത്.

സംഭവത്തിൽ രക്ഷിതാക്കള്‍ പരാതി നൽകി. കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ മാനസികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കിയത്. ഇതിനു മുൻപും കുട്ടി രണ്ടു മൂന്നു ദിവസം ഹിജാബ് ധരിച്ചെത്തിയിരുന്നുവെന്ന് സ്‌കൂള്‍ അധികൃതർ ആരോപിച്ചു.

യൂണിഫോം ധരിച്ചു വേണം സ്കൂളിൽ എത്താൻ. ഇത് എല്ലാവരും പാലിക്കുകയും വേണം. ഒരാൾക്ക് വേണ്ടി ഇത് മാറ്റാൻ കഴിയില്ല. ഇത് ബാക്കിയുള്ളവരെയും സമ്മർദത്തിലാക്കുമെന്നും മാനേജ്‌മന്റ് പറഞ്ഞു. നാലു മാസത്തോളം കുട്ടി ഹിജാബ് ധരിക്കാതെയാണ് സ്‌കൂളിലെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് വീണ്ടും ഹിജാബ് ധരിച്ചത്. തുടര്‍ന്നാണ് കുട്ടിയെ വിലക്കിയതെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് പറഞ്ഞു.

ഇത് കുട്ടിയുടെ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതല്ല. ആരുടെയൊക്കെയോ പ്രേരണ ഇതിനു പിന്നിൽ ഉണ്ട്. ചിലര്‍ സ്‌കൂളിലെത്തി മനഃപൂർവം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചു. ഇത് കാരണം കുട്ടികളെല്ലാം ഭയപ്പെട്ടു. അതിനാലാണ് രണ്ട് ദിവസത്തേക്ക് സ്കൂൾ അടച്ചിട്ടതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top