മധ്യപ്രദേശിൽ ശൈശവ വിവാഹം കുതിച്ചുയരുന്നു; സ്വന്തം വകുപ്പിന്റെ കണക്കറിയാതെ മന്ത്രി!

മധ്യപ്രദേശിൽ ശൈശവ വിവാഹങ്ങളുടെ എണ്ണം അപകടകരമായ രീതിയിൽ വർദ്ധിക്കുകയാണ്. എന്നാൽ ഈ ഗുരുതരമായ പ്രതിസന്ധിയെക്കുറിച്ച് സംസ്ഥാന സർക്കാരിന് അറിയില്ല എന്ന് പറഞ്ഞത് വലിയ വിവാദമായി.സംസ്ഥാനത്ത് ശൈശവ വിവാഹ കേസുകൾ വർഷം തോറും കൂടുകയാണെന്ന് നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു.

2021ൽ 450 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഓരോ വർഷവും അത് വർധിച്ചു വന്നു. 2025 ആയപ്പോഴേക്കും 538 കേസുകളിൽ എത്തി. സംസ്ഥാന വനിതാ ശിശുക്ഷേമ മന്ത്രി നിർമ്മല ഭൂരിയോട് നിയമസഭയിലെ കണക്കുകളെക്കുറിച്ച് ചോദിച്ചപ്പോൾ, തനിക്ക് ഈ വിവരം അറിയില്ലന്നായിരുന്നു പ്രതികരണം. എന്നാൽ മന്ത്രിയുടെ വകുപ്പുതന്നെയായിരുന്നു ഈ കണക്കുകൾ നിയമസഭയിൽ എഴുതി സമർപ്പിച്ചത്. സ്വന്തം വകുപ്പിന്റെ കണക്കുകൾ മന്ത്രി തള്ളിക്കളഞ്ഞത് പ്രതിപക്ഷം സഭയിൽ ചോദ്യം ചെയ്തു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ 36,838 ശൈശവ വിവാഹങ്ങൾ തടയാനും 4,777 കുട്ടികളെ കടത്തികൊണ്ട് പോകുന്നതിൽ നിന്ന് രക്ഷിക്കാനും സാധിച്ചു. എന്നിട്ടും കേസുകളുടെ എണ്ണം കുറയുന്നില്ല. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിൽ ശൈശവ വിവാഹ നിരക്ക് 46% ആണ്. ഇത് ദേശീയ ശരാശരിയായ 23.3%നേക്കാൾ ഇരട്ടിയാണ്. ബോധവത്കരണം വർദ്ധിക്കുന്നുണ്ടെന്ന് സർക്കാർ പറയുമ്പോൾ കണക്കുകൾ നേരെ തിരിച്ചാണ് പറയുന്നത്. പെൺമക്കളുടെ സുരക്ഷ ആര് ഉറപ്പാക്കുമെന്ന് മുൻ മന്ത്രി ജയ്‌വർദ്ധൻ സിങ് ചോദിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top