അക്ഷരത്തെറ്റിന് അധ്യാപകനെതിരെ നടപടി; അടിച്ചു കൊടുത്ത സസ്പെൻഷൻ ഉത്തരവിൽ അതിലേറെ തെറ്റ്

കഴിഞ്ഞ മാസമാണ് ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിച്ചത്. ഇവിടുത്തെ സ്കൂളിലെ അധ്യാപകൻ ബാങ്കിൽ നൽകിയ ചെക്കാണ് ഇപ്പോൾ ചർച്ചാ വിഷയം. ഈ ചെക്കിൽ മുഴുവൻ അക്ഷരത്തെറ്റ്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായത്തോടെയാണ് അധ്യാപകനെ സസ്‌പെൻഡ് ചെയ്തത്. റോൺഹാട്ടിലെ ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിലെ അട്ടർ സിംഗ് എന്ന അധ്യാപകനെതിരെയാണ് നടപടി സ്വീകരിച്ചത്.

അധ്യാപകൻ ബാങ്കിൽ നൽകിയ 7,616 രൂപയുടെ ചെക്കിലാണ് അക്ഷരത്തെറ്റ് കണ്ടെത്തിയത്. അതിൽ seven thousand six hundred sixteen എന്ന് എഴുതുന്നതിന് പകരം ‘Saven Thursday six Harendra sixty rupees only’ എന്നായിരുന്നു എഴുതിയത്. ഇതിലായിരുന്നു സസ്പെൻഷൻ ലഭിച്ചത്. ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ കൊടുത്ത സസ്പെൻഷൻ ഉത്തരവിലും അതിലേറെ തെറ്റുകളാണ് കണ്ടെത്തിയത് എന്നതാണ്.

‘എഡ്യൂക്കേഷൻ’, ‘പ്രിൻസിപ്പൽ’ എന്നിവ ഉൾപ്പടെ നിരവധി വാക്കുകളിലാണ് അക്ഷരതെറ്റുകൾ കണ്ടെത്തിയത്. ഇതോടെ വിദ്യാഭ്യാസ വകുപ്പിനെതിരെയും ചോദ്യമുയർന്നു. എന്നാൽ ഇത് അച്ചടി പിശകെന്ന് പറഞ്ഞ് വിദ്യാഭ്യാസ വകുപ്പ് തടി തപ്പുകയായിരുന്നു. ഇതിൽ ഏറ്റവും ആശങ്ക ഉയർത്തുന്ന കാര്യമെന്തെന്നാൽ ഇവർ പഠിപ്പിച്ച വിദ്യാർത്ഥികളെ കുറിച്ച് ഓർക്കുമ്പോഴാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top