ഹിമാന്‍ഷി നര്‍വാള്‍ ബിഗ്‌ബോസിലേക്ക്? പഹല്‍ഗാം ഭീകരാക്രമണ അനുഭവങ്ങൾ പ്രേക്ഷകരെ സ്വാധീനിക്കുമെന്ന് വിലയിരുത്തൽ

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വ്യോമസേനാ ഉദ്യോഗസ്ഥന്‍ വിജയ് നര്‍വാളിന്‍റെ ഭാര്യ ഹിമാന്‍ഷി നര്‍വാള്‍ ബിഗ്‌ബോസ് പുതിയ സീസണിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ. ഹിമാൻഷിയുടെ കഥകളും അനുഭവങ്ങളും പ്രേക്ഷകരെ ആഴത്തിൽ സ്വാധീനിക്കുമെന്ന് വിലയിരുത്തലിലാണ് നിർമ്മാതാക്കൾ എന്ന് ടെല്ലി ചക്കര്‍ റിപ്പോർട്ട് ചെയ്യുന്നു. ഹിമാന്‍ഷിയെ ഷോയിലേക്ക് എത്തിക്കാന്‍ അണിയറ പ്രവർത്തകർ ശ്രമം നടത്തുന്നുണ്ട്. ഓഗസ്റ്റ് 24നാണ് ബിഗ് ബോസ് സീസൺ 19 ആരംഭിക്കുന്നത്.
ഹിമാൻഷി നർവാൾ ബിഗ് ബോസ് ഹൗസിലേക്ക് വന്നാൽ, അവരുടെ സാന്നിധ്യം ഷോയ്ക്ക് വൈകാരികമായ മാനം നൽകുമെന്നും, ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മത്സരാർത്ഥികളിൽ ഒരാളായി അവര്‍ മാറുമെന്നും സോഷ്യൽ മീഡിയയിൽ വിലയിരുത്തലുണ്ട്. ദുരന്തത്തിന് ശേഷം ഏതാനും പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ട് സ്വന്തം അനുഭവം വിശദീകരിച്ച ഹിമാൻഷിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.
Also Read :കാന്തപുരവുമായി ചർച്ച നടത്തിയെന്ന വാദം വ്യാജമെന്ന് യമൻ കുടുംബം; നിമിഷപ്രിയയുടെ മോചനം ആശങ്കയിൽ
2025 ഏപ്രിൽ 22 ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ അവരുടെ ഭർത്താവ് നാവിക ഉദ്യോഗസ്ഥനായ വിനയ് നർവാൾ കൊല്ലപ്പെട്ടിരുന്നു. ഇരുവരും ഹണിമൂൺ ആഘോഷിക്കാനാണ് കശ്മീരില്‍ എത്തിയത്. വെടിയേറ്റ ഭർത്താവിനരികിലിരുന്ന് കരയുന്ന ഹിമാൻഷിയുടെ ഹൃദയഭേദകമായ ചിത്രങ്ങൾ രാജ്യമെമ്പാടുമുള്ള മനുഷ്യരിൽ സങ്കടം ഉളവാക്കിയിരുന്നു. പഹല്‍ഗാം ആക്രമണത്തിന്‍റെ പേരില്‍ രാജ്യത്ത് വര്‍ഗീയ വേർതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും ഹിമാന്‍ഷി പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here