ഹിന്ദി വിഴുങ്ങുന്നത് പ്രാദേശിക ഭാഷകളെ’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഉദയനിധി സ്റ്റാലിൻ; തമിഴ്നാട്ടിൽ വീണ്ടും ഭാഷാ സമരം കത്തുന്നു

ഇന്ത്യയിലെ പല പ്രാദേശിക ഭാഷകളെയും ഹിന്ദി ഭാഷ വിഴുങ്ങിയെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ചെന്നൈയിൽ നടന്ന ഭാഷാ രക്തസാക്ഷി ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരിയാനവി, ഭോജ്‌പുരി, ബീഹാറി, ഛത്തീസ്ഗഡി തുടങ്ങിയ ഭാഷകൾ അതത് സംസ്ഥാനങ്ങളിൽ ഇല്ലാതായെന്നും, അവിടെ ഇപ്പോൾ ഹിന്ദി മാത്രമാണ് സംസാരിക്കപ്പെടുന്നതെന്നും ഉദയനിധി ആരോപിച്ചു. ഹിന്ദിയുടെ കടന്നുകയറ്റം മൂലം പലരും അവരുടെ മാതൃഭാഷ മറന്നുപോയി. കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ‘മൂന്ന് ഭാഷാ നയം’ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള തന്ത്രമാണ്. തമിഴ്നാട് എന്നും തമിഴ്, ഇംഗ്ലീഷ് എന്നീ രണ്ട് ഭാഷകൾ മാത്രമുള്ള നയത്തിൽ ഉറച്ചുനിൽക്കും.

തമിഴ് ഭാഷയെയും സംസ്കാരത്തെയും സംരക്ഷിക്കാനാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഹിന്ദി വിരുദ്ധ നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാഷാ നയത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ തമിഴ്‌നാടിന് നൽകേണ്ട 3,458 കോടി രൂപയുടെ ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കുറ്റപ്പെടുത്തി. പണം നൽകി തങ്ങളെ ഭീഷണിപ്പെടുത്തണ്ട എന്നാണ് സ്റ്റാലിൻ പറഞ്ഞത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ‘ഭാഷ’ വീണ്ടും വലിയ രാഷ്ട്രീയ ചർച്ചയായി മാറിയിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top