എയ്ഡ്സ് ബാധിതനായ സഹോദരനെ, സഹോദരി കഴുത്ത് ഞെരിച്ചു കൊന്നു; കൊലപ്പെടുത്തിയത് കുടുംബത്തിന്റെ മാനം രക്ഷിക്കാൻ

കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ എച്ച്ഐവി ബാധിതനായ 23 വയസ്സുകാരനെ സഹോദരിയും സഹോദരീഭർത്താവും ചേർന്ന് കൊലപ്പെടുത്തി. മല്ലികാർജുൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരി നിഷയെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് മഞ്ജുനാഥ് ഒളിവിലാണ്

എച്ച്ഐവി പോസിറ്റീവ് ആണെന്ന് അറിഞ്ഞതിനെത്തുടർന്ന് പ്രതികൾ മല്ലികാർജുനനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.സഹോദരന് എയ്ഡ്സ് ആണെന്ന് പുറത്തറിഞ്ഞാൽ കുടുംബത്തിന് അപമാനം ആകുമെന്ന് ഭയപെട്ടാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മല്ലികാർജുൻ മാതാപിതാക്കളെ കാണാൻ ആഴ്ചയിൽ നാട്ടിലെത്തുമായിരുന്നു. ജൂലൈ 23 ന് ഒരു സുഹൃത്തിന്റെ കാറിൽ വീട്ടിലേക്ക് യാത്ര ചെയുമ്പോൾ വാഹനം നിർത്തിയിട്ടിരുന്ന ഒരു ട്രക്കുമായി കൂട്ടിയിടിച്ചു, മല്ലികാർജുന് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും പരിക്കേറ്റിരുന്നു.

ആദ്യം അവരെ ചിത്രദുർഗയിലെ ഒരു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കൂടുതൽ ചികിത്സയ്ക്കായി മല്ലികാർജുനെ ദാവണഗരെയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശസ്ത്രക്രിയയ്ക്ക് മുമ്പ് നടത്തിയ പതിവ് രക്തപരിശോധനയിൽ അദ്ദേഹത്തിന് എച്ച്ഐവി പോസിറ്റീവ് ആണെന്ന് ഡോക്ടർമാർ കണ്ടെതുകയായിരുന്നു.

തുടർന്ന് സഹോദരിയായ നിഷ സഹോദരനെ ബെംഗളൂരുവിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. മല്ലികാർജുനെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകുകയാണെന്ന് നിഷ പിതാവിനെ അറിയിച്ചു. യാത്രാമധ്യേ പെട്ടെന്ന് സഹോദരൻ മരിച്ചുവെന്ന് അവകാശപ്പെട്ട് അവർ മൃതദേഹവുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

മകന്റെ മരണത്തിൽ സംശയം തോന്നിയ പിതാവ് മകളെയും മരുമകനെയും ചോദ്യം ചെയ്തു. സഹോദരന്റെ കാര്യം മാതാപിതാക്കൾക്ക് താങ്ങാൻ കഴിയില്ലെന്ന് വിശ്വസിച്ച് കാറിൽ വച്ച് പുതപ്പ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അവർ സമ്മതിച്ചു. വെളിപ്പെടുത്തലിനെ തുടർന്ന് നിഷയ്ക്കും മഞ്ജുനാഥിനുമെതിരെ ഹൊളാൽക്കെരെ പോലീസ് സ്റ്റേഷനിൽ പിതാവായ നാഗരാജപ്പ പരാതി നൽകി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ശേഷം അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top