പുതിയ സ്കൂൾവർഷത്തിലെ ആദ്യ അവധി സമ്മാനിച്ച് മഴ… പക്ഷെ എല്ലാവർക്കുമില്ല
June 1, 2025 7:22 PM

കാലവർഷ പെയ്ത്ത് ഉണ്ടാക്കുന്ന ആശങ്കയുടെ മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ സ്കുളുകൾ നാളെ തുറക്കുകയാണ്. ഇന്നലെയും ഇന്നും മഴ മാറിനിൽക്കുന്നതിനാൽ അവധി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ രാത്രിയോ പുലർച്ചെയോ മഴ കാര്യമായി പെയ്താൽ സാഹചര്യം വിലയിരുത്തി തീരുമാനം എടുക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദേശമുണ്ട്.
എന്നാൽ കുട്ടനാട്ടിലെ സ്കൂളുകൾക്ക് നാളത്തേക്ക് അവധി പ്രഖ്യാപിച്ച് കഴിഞ്ഞു. പുതിയ അധ്യയന വർഷത്തിലെ ആദ്യ അവധിയാണ് ഇത്. കുട്ടനാട് താലൂക്കിലേയും പുറക്കാട് പഞ്ചായത്തിലെയും സ്കൂളുകൾക്കാണ് അവധി. കഴിഞ്ഞയാഴ്ചത്തെ മഴയുണ്ടാക്കിയ വെള്ളക്കെട്ട് ഇവിടെ ചിലയിടങ്ങളിൽ ഒഴുകിപ്പോയിട്ടുമില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here