ചിക്കന്‍ പീസ് കിട്ടാത്തതിനെ തുടർന്ന് പൊലീസ് സ്റ്റേഷനില്‍ കൂട്ടയടി; സംഭവം വിരമിക്കല്‍ പാര്‍ട്ടിക്കിടെ

പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിൽ ഹോം ഗാര്‍ഡുകള്‍ തമ്മില്‍ തല്ലി. ട്രാഫിക് പൊലീസ് സ്റ്റേഷനിലെ വിരമിക്കല്‍ പാര്‍ട്ടിക്കിടയിലാണ് സംഭവം. ചിക്കന്‍പീസ് ഇല്ലാത്തതിന്റെ പേരിലാണ് പൊലീസ് സ്റ്റേഷനില്‍ കൂട്ടയടി നടന്നത്. എസ്‌ഐയുടെ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് ഉച്ചഭക്ഷണമായി ബിരിയാണി ഒരുക്കിയിരുന്നു.
Also Read : കല്യാണവിരുന്നിൽ ചിക്കൻപീസ് ചോദിച്ചയാളെ കുത്തിക്കൊന്നു!! ആളെ കൊല്ലാൻ ഓരോരോ കാരണങ്ങൾ
ഒരാള്‍ എടുത്ത ബിരിയാണിയില്‍ ചിക്കന്‍ പീസ് അധികമായി പോയി, മറ്റൊരാള്‍ എടുത്ത ബിരിയാണിയില്‍ ചിക്കന്‍ പീസ് തീരെ ഇല്ലാതെ പോയി. ഇതോടെ സതീഷനിലെ ഹോം ഗാര്‍ഡുമാരായ ജോര്‍ജും രാധാകൃഷ്ണനും തമ്മിൽ തല്ലുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. കയ്യാങ്കളിയിൽ രാധാകൃഷ്ണന് തലയ്ക്ക് പരിക്കേറ്റു. പരിക്കേറ്റയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here