ഈ ഹോട്ടലിൽ നിന്ന് ഗർഭം ധരിച്ചാൽ ആനുകൂല്യങ്ങളേറെ; ലക്ഷങ്ങളും സൗജന്യ മാമോദിസയും

പോളണ്ടിലെ ജനനനിരക്ക് കൂട്ടാൻ പുതിയൊരു പദ്ധതി കണ്ടെത്തിയിരിക്കുകയാണ് റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ്. തങ്ങളുടെ ഹോട്ടലുകളിൽ നിന്ന് ഗർഭം ധരിക്കുന്ന ക്ലയന്റുകൾക്ക് പ്രതിഫലം ഉൾപ്പടെയുള്ള ആനുകൂല്യങ്ങളാണ് ഇവർ വാഗ്ദാനം ചെയുന്നത്.

രാജ്യത്തുടനീളം 23 ഹോട്ടലുകളുടെയും നിരവധി കെട്ടിടങ്ങളുടെയും ഉടമസ്ഥതയിലുള്ള ‘ആർച്ചെ ഗ്രൂപ്പ്’ ആണ് ഈ പദ്ധതി മുന്നോട്ടു വയ്ക്കുന്നത്. 12 വർഷമായി പോളണ്ടിന്റെ ജനനനിരക്കിൽ സ്ഥിരമായ ഇടിവ് അനുഭവപ്പെടുകണ്. ഈ പ്രതിസന്ധിയെ മറികടക്കാനാണ് ‘ആർച്ചെ ജനറേഷൻസ്’ എന്ന പ്രോഗ്രാമിലൂടെ ആർച്ചെ ഗ്രൂപ്പ് ശ്രമിക്കുന്നത്.

ആർച്ചെ ഗ്രൂപ്പിന്റെ ഏതെങ്കിലും ഹോട്ടലുകളിൽ വച്ച് ഗർഭം ധരിക്കുകയും അത് തെളിയിക്കാനും കഴിഞ്ഞാൽ ‘മാമോദിസ’ പോലുള്ള സൗജന്യ പരിപാടികളാണ് അവർ വാഗ്ദാനം ചെയുന്നത്. കൂടാതെ ആർച്ചെ ഗ്രൂപ്പിന്റെ ഏതെങ്കിലും വീടുകൾ വാങ്ങിയ ശേഷം ജനിക്കുന്ന കുഞ്ഞുങ്ങൾക്കും ഏകദേശം രണ്ട് ലക്ഷത്തിലധികം തുകയും നൽകുമെന്നും അവർ പറയുന്നു.

ഈ പ്രോഗ്രാം ചില നിബന്ധനകളും മുന്നോട്ടു വയ്ക്കുന്നുണ്ട്. ദമ്പതികളിൽ ഒരാളെണങ്കിലും പ്രായപൂർത്തിയായ പോളണ്ട് പൗരനായിരിക്കണം. കൂടാതെ ആ രാജ്യത്ത് താമസിക്കുന്ന ആളുമാകണം. കുട്ടികളുള്ള ആർച്ചെ ജീവനക്കാർക്കും ഈ ബോണസുകൾ നൽകും.

ജൂൺ അവസാനത്തോടെ, പോളണ്ടിലെ ജനസംഖ്യ ഏകദേശം 37.4 മില്യൺ ആയിരുന്നു, 2015 നെ അപേക്ഷിച്ച് ഒരു മില്യൺ കുറവ്. വരും വർഷങ്ങളിലും ഈ പ്രവണത തുടരുമെന്നാണ് കരുതുന്നത്. ഇതിന് ചെറിയൊരു ആശ്വാസമാകാനാണ് പുതിയ പദ്ധതികൾ ആസൂത്രണം ചെയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top