പത്തനംതിട്ടയിൽ ഓർത്തഡോക്സ് വൈദീകനെതിരെ വീട്ടമ്മയുടെ പരാതി; കേസെടുക്കാതെ ഇരുവരെയും ചർച്ചക്ക് വിളിച്ച് പെരുമ്പെട്ടി പോലീസ്

പത്തനംതിട്ട: വീട്ടമ്മക്കെതിരെ ലൈംഗീക അധിക്ഷേപം നടത്തിയ ഓർത്തഡോക്സ് വൈദീകനെതിരെ പരാതി നൽകിയിട്ടും കേസെടുക്കാതെ പോലീസ്. ഈ മാസം 16നാണ് ഫാ. ടി.കെ. തോമസിനെതിരെ 62കാരിയായ വീട്ടമ്മ, പെരുമ്പെട്ടി പോലീസ് സ്റ്റേഷനിൽ
പരാതി നൽകിയത്. പരാതി സ്വീകരിച്ചതിനു രസീതും നൽകിയിട്ടുണ്ട്. എന്നാൽ കേസെടുക്കാനോ മറ്റു തുടർനടപടിക്കോ പോലീസ് തയ്യാറായിട്ടില്ല.

വൈദീകൻ നിരന്തരം ഫോണിൽ വിളിച്ചു ലൈംഗീക ആവശ്യങ്ങൾക്ക് പ്രേരിപ്പിക്കുന്നു, വീട്ടിലേക്ക് ചെല്ലാൻ നിർബന്ധിക്കുന്നു എന്നിങ്ങനെയാണ് പരാതിയിൽ പറയുന്നത്. ഇതിനു പുറമെ രണ്ട്‌ ലക്ഷം രൂപ വാങ്ങിയിട്ട് മടക്കി നൽകിയിട്ടില്ല. ഈ വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.

ഒരാഴ്ചയായിട്ടും നടപടിയെടുക്കാത്ത പെരുമ്പെട്ടി പോലീസ്, പരാതിക്കാരിയെയും എതിർകക്ഷിയെയും നാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട് എന്നാണ് വിശദീകരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top