മനുഷ്യമാംസം തീറ്റിച്ചെന്ന് വെളിപ്പെടുത്തി മഹേഷ് ഭട്ട്; ഞെട്ടി ആരാധകർ… കാരണം പണക്കൊതി!!

മറയില്ലാതെ പലതും തുറന്നു പറയുന്ന ആളാണ് ബോളിവുഡിലെ മുതിർന്ന സംവിധാകനും നിർമാതാവുമായ മഹേഷ് ഭട്ട്. എന്നാൽ ഇപ്പോൾ അങ്ങനെയൊരു തുറന്നു പറച്ചിലാണ് വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. മകൾ പൂജ ഭട്ടിന്റെ പോഡ്‌കാസ്റ്റിലെ ഒരു ചാറ്റിനിടെ, താൻ ഒരിക്കൽ ഒരു താന്ത്രികന്റെ ഉപദേശ പ്രകാരം ഒരാൾക്ക് മനുഷ്യമാംസം നൽകിയെന്നായിരുന്നു വെളിപ്പെടുത്തൽ.
ഇരുപതാം വയസ്സിൽ കരിയറിൽ ബുദ്ധിമുട്ട് നേരിട്ട സമയത്താണ് തന്റെ സുഹൃത്തായ അരുൺ ദേശായി ബീഹാർ ഗയയിലെ ഒരു നിക്ഷേപകനെ കാണാൻ നിർദ്ദേശിച്ചത്. പക്ഷെ അതിന് മുൻപ് വാരണാസിയിൽ പോയി ഒരു ഗുരുവിനെ കാണാനും നിർദേശിച്ചു. എന്നാൽ അവിടെയെത്തിയപ്പോൾ വൻ ജനക്കൂട്ടമായിരുന്നു. കയ്യിൽ, ഒരു കുപ്പി മദ്യവുമായി നൃത്തം ചവിട്ടുന്ന ഒരു ചെറുപ്പക്കാരനെയാണ് അവിടെ കണ്ടെതെന്നാണ് ഭട്ട് പറയുന്നത്. താൻ അവിശ്വാസിയാണെന്ന് മനസ്സിലാക്കിയ ഗുരു അടുത്ത ദിവസം വരാൻ പറഞ്ഞു.
അടുത്ത ദിവസം കണ്ടപ്പോൾ ഒരു വസ്തു നൽകിയിട്ട് അത് മനുഷ്യമാംസം ആണെന്നും നിക്ഷേപകനെ കഴിപ്പിക്കണമെന്നും പറഞ്ഞു. ആദ്യം മടിച്ചെങ്കിലും പിന്നീട് ഗയയിലെത്തി ഒരു വെറ്റിലയിൽ പൊതിഞ്ഞ് നിക്ഷേപകന് നൽകി. അയാൾ അത് കഴിക്കുകയും ചെയ്തു. കാര്യം ശരിയായെന്ന് കരുതി തിരികെ പോന്നെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും പണമൊന്നും ലഭിച്ചില്ല എന്നാണ് ഭട്ട് വെളിപ്പെടുത്തിയത്. ഇതാണ് വിവാദമായത്. നിരവധി ആളുകൾ അദ്ദേഹത്തെ വിമർശിച്ചു രംഗത്ത് എത്തുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here