പെൺകുഞ്ഞിനെ പ്രസവിച്ചതിന് യുവതിയെ ക്രൂരമായി മർദിച്ച് ഭർത്താവ്; കേസെടുത്ത് പൊലീസ്

അങ്കമാലിയിലാണ് പെൺകുഞ്ഞ് ഉണ്ടായതിന്റെ പേരിൽ യുവതിക്ക് ക്രൂരമർദനം നേരിടേണ്ടി വന്നത്. നാലുവർഷത്തോളമാണ് ഭർത്താവായ ഗിരീഷിന്റെ പീഡനങ്ങൾക്ക് ഇരയായത്. പെൺകുഞ്ഞ് ഉണ്ടായത് യുവതിയുടെ കാരണം കൊണ്ടാണെന്നാണ് ഭർത്താവ് പറഞ്ഞത്. സംഭവത്തിൽ പൊലീസിന് പരാതി ലഭിച്ചതോടെയാണ് ഇയാൾക്കെതിരെ കേസെടുത്തത്.

2020ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. 2021ൽ പെൺകുഞ്ഞ് ജനിച്ചു. അതിനുശേഷം ആയിരുന്നു പീഡനങ്ങൾ ആരംഭിച്ചത്. കുഞ്ഞിന്റെ മുന്നിൽ വച്ചായിരുന്നു തന്നെ ഉപദ്രവിച്ചത് എന്നാണ് യുവതി പരാതിയിൽ പറഞ്ഞത്. അവസാനം നിവൃത്തിയില്ലാതെ വന്നപ്പോഴാണ് പരാതി നൽകിയതെന്നാണ് വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top