ഭാര്യയുടെ തല വെട്ടിയെടുത്ത് സ്‌കൂട്ടറില്‍ തൂക്കിയിട്ട് ഭര്‍ത്താവിന്റെ യാത്ര; സംശയത്തെ തുടര്‍ന്നുള്ള ക്രൂര കൊലപാതകം

ബെംഗളൂരു ഹെബ്ബഗൊഡിയില്‍ മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ ക്രൂരമായി കൊന്ന് യുവാവ്. മാനസ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ തല വെട്ടിയെടുത്ത് സ്‌കൂട്ടറിന്റെ മുന്നില്‍ വച്ച് യാത്ര ചെയ്യുന്നതിനിടെ ഭര്‍ത്താവ് ശങ്കര്‍ പിടിയിലായതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
ഇന്നലെ രാത്രിയിലായിരുന്നു കൊലപാതകം നടന്നത്. മാനസയും ഭര്‍ത്താവും തമ്മില്‍ സംശയത്തിന്റെ പേരില്‍ നിരന്തരം വഴക്ക് പതിവായിരുന്നു. ഇന്നലേയും ഇത്തരത്തിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്. മഴു ഉപയോഗിച്ചാണ് ശങ്കര്‍ മാനസയുടെ തല വെട്ടിമാറ്റിയത്.
കൊലപാതകത്തിന് ശേഷം വെട്ടിയെടുത്ത തലയുമായി ശങ്കര്‍ ഹൈവേയിലൂടെ സ്‌കൂട്ടര്‍ ഓടിച്ച് പോകുന്നതിനിടയിലാണ് പിടിയിലായത്. രക്തത്തില്‍ കുളിച്ച് ഒരാള്‍ യാത്ര ചെയ്യുന്നത് കണ്ട പോലീസ് ഇയാളെ പിന്‍തുടര്‍ന്ന് സ്‌കൂട്ടര്‍ നിര്‍ത്തിക്കുക ആയിരുന്നു. പോലീസ് അടുത്ത് എത്തിയപ്പോഴാണ് യുവതിയുടെ തല കണ്ടത്.
പോലീസ് ചോദിച്ചപ്പോള്‍ തന്നെ ഭാര്യയെ കൊല ചെയ്തതായി ശങ്കര്‍ സമ്മതിക്കുകയും ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here