കാമുകനുമൊത്തുള്ള ഭാര്യയുടെ അവിഹിതം ഭര്‍ത്താവ് പൊക്കി; ബന്ധുക്കളടക്കം ഹോട്ടല്‍ മുറിയില്‍ എത്തിയതോടെ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച് യുവതി

ഭര്‍തൃമതിയായ യുവതി കാമുകനുമൊത്ത് ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുന്നത് ഭര്‍ത്താവും വീട്ടുകാരും പിടികൂടി. ഇതേ തുടര്‍ന്ന് യുവതി ഹോട്ടലില്‍ നിന്നും ചാടി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ബാഗ്‌പെട് (Baghpat) ജില്ലയിലെ ബറാവുത്ത് പട്ടണത്തിലാണ് സംഭവം. യുവതിയെയും കാമുകനെയും ഒരു പോലീസ് ഓഫീസറിന്റെ സഹായത്തോടെയാണ് ഹോട്ടല്‍ മുറിയില്‍ നിന്ന് ബന്ധുക്കള്‍ പിടികൂടിയത്.

ഹോട്ടലിന്റെ ജനല്‍ വഴി രക്ഷപ്പെടാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതിന് കഴിയാതെ വന്നതോടെ കാമുകന്‍ ബന്ധുക്കള്‍ക്ക് പിടികൊടുത്തു. എന്നാല്‍ യുവതി താഴേക്ക് ചാടുകയാണ് ചെയ്തത്. ചപ്രൗലി റോഡിലുള്ള ഹോളിഡെ ഹോട്ടലിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

യുവതി കാമുകനായ ശോഭിത്തിനൊപ്പം ഹോട്ടലില്‍ എത്തിയതറിഞ്ഞ ഭര്‍ത്താവും ബന്ധുക്കളും പിന്തുടര്‍ന്ന് സ്ഥലത്തെത്തുക ആയിരുന്നു. ഭര്‍ത്താവിനെയും ബന്ധുക്കളെയും കണ്ട് പരിഭ്രാന്തയായ യുവതി ഏകദേശം 12 അടി ഉയരത്തില്‍ നിന്നാണ് ചാടിയത്. യുവതിക്കൊപ്പം ഉണ്ടായിരുന്ന കാമുകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് ബറാത്ത് കോട് വാലി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മനോജ് കുമാര്‍ ചാഹല്‍ പറഞ്ഞു.

യുവതി ഇതിനു മുമ്പും നിരവധി പുരുഷന്മാരുമായി ബന്ധം പുലര്‍ത്തിയിരുന്നു. ഇതേ ചൊല്ലി ഭര്‍ത്താവുമായി നിരന്തരം വഴക്കിടുന്നതും പതിവായിരുന്നു. പോലീസ് സാന്നിധ്യത്തില്‍ ദമ്പതികളെ പലവട്ടം കൗണ്‍സിലിംഗ് നടത്തിയിരുന്നതാണ്. അതൊന്നും വകവെക്കാതെയാണ് പുതിയ കാമുകനുമൊത്ത് യുവതി മുറിയെടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top