ഭാര്യ മരിച്ചു; ഞാന്‍ കൊന്നു; കുടുംബ ഗ്രൂപ്പില്‍ സന്ദേശം; ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

കിടപ്പു രോഗിയായ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് ഭര്‍ത്താവ്. പാലക്കാട് തൃത്താല ഒതളൂര്‍ സ്വദേശിനി ഉഷ നന്ദിനി ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് മുരളീധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെയാണ് കൊലപാതകം നടന്നത് എന്നാണ് വിവരം.

കൊല നടത്തിയ വിവരം പുറം ലോകത്തെ അറിയിച്ചതും മുരളീധരനായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയെന്ന് വാട്‌സാപിലെ കുടുംബഗ്രൂപ്പില്‍ ശബ്ദ സന്ദേശം ഇടുകയായിരുന്നു. ‘ഉഷ മരിച്ചു, ഉഷയെ ഞാന്‍ കൊന്നു, എന്ത് ശിക്ഷയും അനുഭവിക്കാന്‍ തയാറായാണ്’ ഇതായിരുന്നു സന്ദേശം. ബന്ധുക്കള്‍ വീട്ടിലെത്തി പരിശോധന നടത്തിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. ഈ സമയം മുരളീധരനും വീട്ടില്‍ തന്നെ ഉണ്ടായിരുന്നു.

ഉഷ നന്ദിനി മാസങ്ങളായി തളര്‍ന്ന് കിടപ്പിലായിരുന്നു. ദമ്പതികളുടെ ഒരു മകന്‍ നേരത്തെ മരിച്ചിരുന്നു. മറ്റൊരു മകന് മാനസിക പ്രശ്‌നങ്ങളുണ്ട്. ഇതോടെ കടുത്ത മാനിസിക സംഘര്‍ഷത്തിലായിരുന്നു മുരളീധരന്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top