ഭാര്യയെ കൊലപ്പെടുത്തിയ വിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ച് ഭർത്താവ്; കൊലപാതകം കുട്ടിയുടെ മുന്നിൽ വച്ച്

കൊല്ലം പുനലൂരിലാണ് ഭാര്യയെ ക്രൂരമായി ഭർത്താവ് വെട്ടി കൊലപ്പെടുത്തിയത്. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ശേഷം ഈ വിവരം ഇയാൾ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. പിന്നീട് പുനലൂർ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടുങ്ങുകയായിരുന്നു.
കുടുംബ പ്രശ്നങ്ങൾ കാരണം ശാലിനി ഭർത്താവുമായി അകന്ന് അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. ഒരു സ്കൂളിലെ ആയയായി ജോലി ചെയ്തു വരികയായിരുന്നു. രാവിലെ ജോലിക്ക് പോകാൻ ഇറങ്ങുന്ന സമയത്താണ് ഇയാൾ വീട്ടിലെത്തി കൊലപാതകം നടത്തുന്നത്. ഈ സമയം ഇവരുടെ രണ്ടു മക്കളിൽ ഒരാൾ ശാലിനിയോടൊപ്പം ഉണ്ടായിരുന്നു. കുട്ടിയുടെ നിലവിളി കെട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. തുടർന്നാണ് പൊലീസിൽ വിവരം അറിയിച്ചത്.
കൊലപാതകം നടത്തിയ ശേഷമാണ് ഇയാൾ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ താൻ ഭാര്യയെ കൊന്നു എന്ന് വെളിപ്പെടുത്തിയത്. അതിന് കാരണവും ഇയാൾ പറഞ്ഞിരുന്നു. വീട്ടിലിരുന്ന സ്വർണം താൻ അറിയാതെ പണയം വച്ചു. പറയുന്നതൊന്നും അനുസരിക്കില്ല. ആഡംബര ജീവിതമാണ് ഇഷ്ടം. അതുകൊണ്ടാണ് തന്റെ കൂടെ നിൽക്കാതെ അമ്മയോടൊപ്പം താമസിക്കുന്നത്. തനിക്ക് രണ്ട് മക്കളാണ് ഒരാൾ ക്യാൻസർ രോഗിയാണ്. പലയിടങ്ങളിലായി ജോലിക്ക് മാറിമാറി പോകുന്നു. അതിന്റെ ആവശ്യം അവൾക്കില്ലന്നാണ് പ്രതി ഫേസ്ബുക്ക് വീഡിയോയിലൂടെ വെളുപ്പെടുത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here