കടബാധ്യത കാരണം വീട് വിട്ട് ഭാര്യ; പിന്നാലെ ഭർത്താവ് ജീവനൊടുക്കി.. മരിച്ച് മൂന്നാം ദിവസം ഭാര്യയുടെ മടങ്ങി വരവ്

കായംകുളത്ത് ഭാര്യ വീട് വിട്ടതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി. കണ്ണമ്പള്ളിഭാഗം വിഷ്ണു ഭവനിൽ 49 വയസ്സുള്ള വിനോദാണ് മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് ഭാര്യ വീട് വിട്ടത്. പൊലീസിൽ പരാതി നൽകിയിട്ടും രണ്ടുമാസത്തോളമായി യാതൊരു വിവരവും കിട്ടിയില്ല. ഇതിനെ തുടർന്നാണ് ഭർത്താവ് മനംനൊന്ത് ജീവനൊടുക്കിയത്.

വിനോദിന്റെ ഭാര്യയായ രഞ്ജിനി കുടുംബശ്രീ യൂണിറ്റിന്റെ സെക്രട്ടറിയാണ്. ബാങ്കിലേക്ക് പോകുന്നുയെന്ന് പറഞ്ഞാണ് ജൂണ്‍ 11ന് വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ പൊലീസിന്റെ അന്വേഷണത്തിൽ യുവതി ബാങ്കിലെത്തിയിട്ടില്ലെന്ന് വിവരം ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് കായംകുളത്ത് ഓട്ടോറിക്ഷയിൽ എത്തിയ രഞ്ജിനി റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുന്ന ദൃശ്യങ്ങൾ കിട്ടുന്നത്. ബന്ധുക്കളുടെ വീടുകളിൽ ഉൾപ്പെടെ അന്വേഷണം നടത്തിയിരുന്നു. എന്നിട്ടും യാതൊരു വിവരവും ലഭിച്ചില്ല. ഇവർക്ക് ഒന്നര ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് വിവരം.

അതേസമയം, ഭാര്യയെ തിരികെ കൊണ്ടുവരാൻ വേണ്ടി വിനോദ് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. താൻ കടബാധ്യതകൾ എല്ലാം തീർക്കാമെന്നും രഞ്ജിനിയോട് മടങ്ങി വരാൻ കരഞ്ഞു കൊണ്ടാണ് വിഡിയോയിൽ വിനോദ് അപേക്ഷിച്ചത്. എന്നാൽ രഞ്ജിനി മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ടും ഭാര്യയുടെ വിയോഗവും താങ്ങാൻ ആവാതെയാണ് വിനോദ് സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്തത്.

ഭർത്താവ് മരിച്ച് മൂന്നു ദിവസം കഴിഞ്ഞാണ് ഭാര്യയായ രഞ്ജിനിയെ പൊലീസ് കണ്ടെത്തുന്നത്. കണ്ണൂരിൽ ഹോംനേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു രഞ്ജിനി. കഴിഞ്ഞ ദിവസമാണ് പോലീസ് രഞ്ജിനിയെ കണ്ടെത്തുന്നത്. ഭർത്താവിന്റെ മരണവിവരം പൊലീസ് പറഞ്ഞപ്പോഴാണ് രഞ്ജിനി അറിയുന്നത്. കടബാധ്യത തീർക്കാനാണ് ജോലിക്ക് പോയതെന്നാണ് രഞ്ജിനി പൊലീസിനെ അറിയിച്ചത്. ഇവർക്ക് വിഷ്ണു, ദേവിക എന്നീ രണ്ട് മക്കളാണ് ഉള്ളത്. കോടതിയിൽ ഹാജരാക്കിയ രഞ്ജിനിയെ മക്കൾക്കൊപ്പം വിട്ടയച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top