ഭാര്യയെ അരുംകൊല ചെയ്ത ഭർത്താവും മരണത്തിന് കീഴടങ്ങി; കണ്ണീർ കഥയായി പട്ടം കൊലപാതകം

പട്ടം എസ്യുടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് മരിച്ചു. കരകുളം സ്വദേശിയായ ഭാസുരൻ (65) ആണ് മരിച്ചത്. ഭാര്യ ജയന്തിയെ (60) കൊലപ്പെടുത്തിയ ശേഷം ഇയാൾ ആശുപത്രി കെട്ടിടത്തിൻ്റെ അഞ്ചാം നിലയിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ഇന്ന് രാവിലെ അഞ്ചരയോടെയാണ് ദാരുണ സംഭവം അരങ്ങേറിയത്. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭാര്യ ജയന്തിയെ, ഭാസുരൻ ഇലക്ട്രിക് ബെഡ് ചാർജ് ചെയ്യാനുപയോഗിക്കുന്ന കേബിൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഭാസുരൻ ആശുപത്രി കെട്ടിടത്തിൻ്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാസുരനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിച്ചു.
ദമ്പതികളുടെ മകൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിനും തുടർന്ന് ആത്മഹത്യയ്ക്കും കാരണമായതെന്നാണ് പോലീസ് നിഗമനം. കിഡ്നി സംബന്ധമായ രോഗത്തിന് ഒരു വർഷമായി ജയന്തി ചികിത്സയിലായിരുന്നു. ഇതിനായി ലക്ഷക്കണക്കിന് രൂപ ചെലവായതിനെ തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഈ ദാരുണ കൃത്യത്തിലേക്ക് ഭാസുരനെ നയിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here