ഉറങ്ങുകയായിരുന്നവരെ വിഴുങ്ങി തീ; ബസ് അപകടത്തില്‍ 25 മരണമെന്ന് റിപ്പോര്‍ട്ട്; ദുരന്തമായി കുര്‍ണൂല്‍

ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട വോള്‍വോ മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസ് അപകടത്തില്‍പ്പെട്ട് കത്തി നശിച്ചു. വന്‍ ദുരന്തമാണ്
ആന്ധ്രപ്രദേശിലെ കുര്‍ണൂലില്‍ സംഭവിച്ചിരിക്കുന്നത്. 25 പേര്‍ മരിച്ചതായാണ് അവസാനം വരുന്ന റിപ്പോര്‍ട്ടുകള്‍. പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. ഇരുചക്ര വാഹനത്തില്‍ ബസ് ഇടിച്ചതിന് പിന്നാലെ തീ ആളിപ്പടുരുക ആയിരുന്നു.

ഇരുചക്രവാഹനം ബസിനടിയില്‍ കുടുങ്ങിയിരുന്നു. ഇരുചക്രവുമായി ബസ് മുന്നോട്ടുപോയപ്പോഴുള്ള തീപ്പൊരിയായിരിക്കാം തീപ്പിടിത്തത്തിന് കാരണമെന്നാണ് വിലയിരുത്തുന്നത്. പുലര്‍ച്ചെ ആയിരുന്നതിനാല്‍ അപകട സമയത്ത് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. തീപടര്‍ന്നപ്പോള്‍ ബസിന്റെ ഡോറുകളെല്ലാം തുറക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ബസ്സിന്റെ ചില്ല് തകര്‍ത്താണ് യാത്രക്കാരില്‍ ചിലര്‍ രക്ഷപ്പെട്ടത്.

ബസില്‍ 40 യാത്രക്കാരുണ്ടായിരുന്നു. 15 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. എന്നാല്‍ കണക്കുകളില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കാവേരി ട്രാവല്‍സിന്റെ വോള്‍വോ ബസാണ് അപകടത്തില്‍പ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top