ഹൈദരാബാദില്‍ സ്‌ഫോടനം നടത്താന്‍ ഐഎസ് ശ്രമം; രണ്ട് ഭീകരര്‍ പിടിയില്‍

ഹൈദരാബാദ് നഗരത്തില്‍ സ്‌ഫോടനം നടത്താനുള്ള ഐഎസ്എസ് ഭീകരരുടെ ശ്രമം തകര്‍തത്ത് പോലീസ്. രണ്ട് ഭീകരരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ കൗണ്ടര്‍ ഇന്റലിജന്‍സ് സെല്ലും തെലങ്കാന പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനാണ് ഭീകരരുടെ പദ്ധതി തകര്‍ത്തത്.
ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സിറാജ് ഉര്‍ റഹ്‌മാന്‍, സയ്യിദ് സമീര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയിതിരിക്കുന്നത്. സിറാജ് ഉര്‍ റഹ്‌മാനാണ് ആദ്യം അറസ്റ്റിലായത്. ആന്ധ്രാപ്രദേശിലെ വിജയനഗരത്തില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സമീറിനെ ഹൈദരാബാദില്‍ നിന്നും പിടികൂടുക ആയിരുന്നു.
ഇവരുടെ താമസസ്ഥലത്ത് പോലീസ് വിശദമായ പരിശോധന നടത്തി. അമോണിയ, സള്‍ഫര്‍, അലുമിനിയം പൊടി എന്നിവയുള്‍പ്പെടെയുള്ള സ്‌ഫോടകവസ്തു നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികളും പൊലീസ് കണ്ടെടുത്തു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജ്യത്ത് സ്ലീപ്പര്‍ സെല്ലുകളെ ഭീകരര്‍ സജീവമാക്കിയതായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് വിവരം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നിരീക്ഷണം ശക്തമാക്കിയതും ഭീകരരുടെ ശ്രമം തകര്‍കത്തതും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here