ഭാര്യയെ നാട്ടിലാക്കി ഭർത്താവ് യുഎസിലേക്ക് കടന്നു; വിദേശകാര്യ മന്ത്രിക്ക് പരാതി നൽകി യുവതി

ഹൈദരാബാദിലാണ് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച ശേഷം ഭർത്താവ് നാടുവിട്ടത്. സംഭവത്തിൽ യുവതി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് പരാതി നൽകി. അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടണമെന്നാണ് യുവതി കേന്ദ്രമന്ത്രിയോട് അഭ്യർത്ഥിച്ചത്.

ഹൈദരാബാദ് സ്വദേശിനിയായ 25 വയസുള്ള ഹന അഹമ്മദ് ഖാൻ ആണ് മന്ത്രിക്ക് കത്തയച്ചത്. യുഎസിലെ ചിക്കാഗോ പോലീസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനായ മുഹമ്മദ് സൈൻ ഉദ്ദീനെതിരെയാണ് പരാതി നൽകിയത്. യുഎസിലേക്ക് പോകാനുള്ള തന്റെ രേഖകൾ ഉൾപ്പെടെയാണ് ഭർത്താവ് കൊണ്ടുപോയത്. അതിനാൽ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് കത്തിൽ പറയുന്നു. എന്നാൽ സംഭവത്തിൽ ഇതുവരെ യുവതിയുടെ ഭർത്താവോ അഭിഭാഷകനോ പ്രതികരിച്ചിട്ടില്ല. പരസ്പര ധാരണയോടെ ബന്ധം വേർപെടുത്താനുള്ള നടപടികൾ യുഎസിൽ പുരോഗമിക്കുകയാണെന്നും വിവരം ലഭിക്കുന്നുണ്ട്.

2022ൽ വിവാഹം കഴിഞ്ഞതു മുതൽ തന്നെ ശാരീരികമായും മാനസികമായും പീഡനത്തിന് ഇരയാക്കി എന്നാണ് യുവതി പറഞ്ഞത്. വിവാഹം കഴിഞ്ഞ ഉടൻ തന്നെ ഇയാൾ യുസിലേക്ക് മടങ്ങി. രണ്ടുവർഷം കഴിഞ്ഞാണ് യുവതിയെയും കൊണ്ടുപോയത്. എന്നാൽ അവിടെ എത്തിയത് മുതൽ വീണ്ടും പീഡനം ആരംഭിച്ചു. പലപ്രാവശ്യം പൊലീസിലും പരാതി നൽകി. എന്നിട്ടും ഒരു ഫലവും ഉണ്ടായില്ല. പിന്നീട്, സ്നേഹം നടിച്ചു യുവതിയെ നാട്ടിലേക്ക് കൊണ്ടുപോവുകയും തുടർന്ന് രേഖകളും സ്വർണ്ണവും പണവുമെല്ലാം കൈക്കലാക്കി കടന്നുവെന്നാണ് വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top