55 ദിവസമായി മുങ്ങി നടന്ന് ഐബി ഉദ്യോഗസ്ഥന്‍; ആദ്യ ദിവസങ്ങളിലെ വീഴ്ചയില്‍ നാണംകെട്ട് പോലീസ്

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ആരോപണവിധേയനായ സഹപ്രവര്‍ത്തകനെ കണ്ടെത്താന്‍ കഴിയാതെ പോലീസ്. മരണം നടന്ന് 55 ദിവസം പിന്നിട്ടിട്ടും പ്രതിയെ തപ്പി നടക്കുകയാണ് പോലീസ്. മാര്‍ച്ച് 24-നാണ് ഐബി ഉദ്യോഗസ്ഥയെ പേട്ട റെയില്‍വേ പാളത്തില്‍ മരിച്ചനിലയില്‍ കണ്ടത്. ഫോണില്‍ സംസാരിച്ച് ട്രാക്കിലൂടെ നടന്ന് വരികയും തീവണ്ടിക്ക് മുന്നില്‍ ചാടുകയുമായിരുന്നു.
ആദ്യ ദിവസങ്ങളില്‍ ആത്മഹത്യ കേസായി എഴുതിതള്ളാനായിരുന്നു പേട്ട പോലീസ് ശ്രമിച്ചത്. ഈ വീഴ്ചയാണ് ആരോപണ വിധേയനായ മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്ത് സുരേഷിനെ രക്ഷപ്പെടാന്‍ സഹാിച്ചത്. പെണ്‍കുട്ടിയുടെ കുടുംബം സ്വന്തം നിലയില്‍ നടത്തിയ അന്വേഷണത്തിലാണ് സുകാന്തിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചത്. സാമ്പത്തിക, ലൈംഗികചൂഷണത്തിന് പെണ്‍കുട്ടി വിധേയ ആയിരുന്നു. ഇതിന്റെ തെളിവുകള്‍ കുടുംബം കൈമാറിയതോടെയാണ് പോലീസ് അന്വേഷണം പോലും തുടങ്ങിയത്. ഇതിനിടെ പ്രതി കുടുംബത്തെ കൂട്ടി രക്ഷപ്പെടുകയും ചെയ്തു.
കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിയെ നേരില്‍ കണ്ടിരുന്നു. പ്രതിയെ പിടികൂടാത്തതിലെ പരാതി മുഖ്യമന്ത്രിക്ക് മുന്നില്‍ തന്നെ അവതരിപ്പിക്കുകയും ചെയ്തു. പരിശോധിക്കാം എന്ന ഉറപ്പാണ് മുഖ്യമന്ത്രി നല്‍കിയത്. തെളിവുകളെല്ലാം ശേഖരിച്ച് നല്‍കിയതു പോലെ പ്രതിയെക്കൂടി പിടികൂടി നല്‍കണമെന്നാണോ ചോദ്യമാണ് കുടുംബം ഉന്നയിക്കുന്നത്. ഇതിന് മറപടിയില്ലാതെ നില്‍ക്കുകയാണ് പോലീസ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here