മദ്യപാനത്തിലും വ്യത്യസ്തത പുലർത്തി ജെൻ-സികൾ; അറിയാം പുത്തൻ ട്രെൻഡ്

വസ്ത്രരീതി കൊണ്ടും ഭാഷാശൈലി കൊണ്ടും വ്യത്യസ്തത പുലർത്തുന്ന ജെൻ-സി തലമുറയുടെ മദ്യപാന ശൈലിയിലെ പുതുമയാണ് ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത്. ജെൻ-സികൾ മദ്യപാനത്തിൽ നിന്നും പിന്നോട്ട് പോകുന്നുണ്ട് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നതെങ്കിലും അവരുടെ കൂട്ടത്തിൽ വ്യത്യസ്തമായ മദ്യപാനരീതി അവലംബിക്കുന്ന ചിലരുണ്ട്.
Also Read : ഒടുവിൽ ജെൻ-സികൾ വിജയിച്ചു; വിലക്ക് നീങ്ങാൻ വില കൊടുത്തത് 19 പേരുടെ ജീവൻ
ബിയറിൽ ഐസ് ഇട്ട് കഴിക്കുന്ന പുത്തൻ രീതിയാണ് ജെൻ-സികൾ അവസാനമായി അവലംബിച്ചിരിക്കുന്നത്. ഐസ് നിറച്ച് ഗ്ലാസിൽ ബിയർ ഒഴിക്കുകയും ഗ്ലാസിന് ചുറ്റും നാരങ്ങയും ഉപ്പും പുരട്ടി കഴിക്കുന്നതാണ് രീതി. പുതുതലമയുടെമുറിയുടെ മദ്യപാനരീതിയെ എതിർത്തും അനുകൂലിച്ചും സോഷ്യൽമീഡിയയിൽ ചർച്ചകൾ സജീവമാണ്. യുകെയിലും വടക്കൻ യൂറോപ്പിലുമാണ് ഈ ട്രെൻഡ് ഏറ്റവും അധികമായി കാണുന്നത്.
Also Read : ജെൻ-സിക്ക് സമരം ചെയ്യാനുമറിയാം; സോഷ്യൽ മീഡിയ തന്നെ വിഷയം
കൂടാതെ ആൽക്കഹോൾ അംശം ഇല്ലാത്ത ബിയറുകളും ജെൻസികൾക്കിടയിൽ ട്രെൻഡിങ്ങാണ്. പുതിയ തലമുറ ആരോഗ്യ സംരക്ഷണത്തിൽ വലിയ ശ്രദ്ധ ചെലുത്തുന്നവരാണ് അതിനാൽ തന്നെ കമ്പനികൾ അത്തരക്കാർക്ക് വേണ്ടി ആൽക്കഹോൾ ഇല്ലാത്ത ബിയറുകൾ പുതുതായി മാർക്കറ്റിൽ ഇറക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here