നീതി ജയിച്ചു; ഐസിയു പീഡന കേസ് പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു

ഐസിയു പീഡന കേസിൽ പ്രതിയായ അറ്റന്‍ഡര്‍ എഎം ശശീന്ദ്രനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇയാളെ പിരിച്ചു വിടാനുള്ള ശുപാർശ മെഡിക്കൽ കോളേജ് ഭരണ നിർവഹണ വിഭാഗം ശുപാർശ നൽകിയിരുന്നു. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
Also Read : വേടനെ മാതൃകയാക്കാൻ പറഞ്ഞ രാഹുൽ മാങ്കൂട്ടം എവിടെ; പീഡനകേസ് അറിഞ്ഞിട്ടും മിണ്ടാട്ടമില്ല
നീതി കിട്ടിയതിൽ സന്തോഷം ഉണ്ടെന്ന് അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു. തന്‍റെ പോരാട്ടം വിജയം കണ്ടുവെന്നും എല്ലാ സ്ത്രീകൾക്കും വേണ്ടിയാണു പോരാടിയതെന്നും പിരിച്ചു വിടാനുള്ള നടപടികൾ പൂർത്തിയാക്കിയതായി പ്രിൻസിപ്പൽ അറിയിച്ചെന്നും അതിജീവിത പറഞ്ഞു. 2023 മാർച്ച് 18-നാണ് തൈറോയ്‌ഡ് ശസ്ത്രക്രിയകഴിഞ്ഞ് മെഡിക്കൽ കോളേജ് ഐസിയുവിൽ പാതിമയക്കത്തിൽ കിടക്കുകയായിരുന്ന യുവതിയെ അറ്റൻഡറായ എഎം ശശീന്ദ്രൻ പീഡിപ്പിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here