യുവാവ് വീണത് 70 അടി താഴ്ചയിലേക്ക്; കോട്ടപ്പാറ വ്യൂ പോയിന്റില്‍ സാംസണിന്റെ രക്ഷപ്പെടല്‍ അദ്ഭുതം

കോട്ടപ്പാറ വ്യൂ പോയിന്റില്‍ നിന്നും താഴ്ചയിലേക്ക് വീണ് യുവാവ് രക്ഷപ്പെട്ടു. മലകയറുന്നതിനിടെ 70 അടി താഴ്ചയിലേക്കാണ് വീണ വണ്ണപ്പുറം സ്വദേശി സാംസണ്‍ ജോര്‍ജാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ സുഹൃത്തുക്കള്‍ക്കൊപ്പം മല കയറുന്നതിനിടെയാണ് അപകടമുണ്ടായത്.
മഴയുള്ള സമയത്തായിരുന്നു സംഘം മലകയറിയത്. ഇതിനിടെ പാറയില്‍ നിന്നും ഇയാള്‍ താഴേക്ക് വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ഉടന്‍ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചു. തൊടുപുഴയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയെത്തി സാഹസികമായാണ് സാംസണെ രക്ഷിച്ചത്.
കൈക്ക് പരിക്കേറ്റ സാംസണെ രക്ഷിക്കാനായി ഫയര്‍ഫോഴ്‌സ് സംഘം താഴ്ചയിലിറങ്ങി. കയര്‍കെട്ടി ഇറങ്ങിയ ശേഷം സാംസണെ വലയില്‍ പൊതിഞ്ഞ് മുകളിലേക്ക് എത്തിക്കുകയായിരുന്നു. ഏറെ സാഹസികമായ ദൗത്യമാണ് ഫയര്‍ഫോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here