സ്കൂളിൽ പെപ്പർ സ്പ്രേ പ്രയോഗിച്ച് വിദ്യാർത്ഥി; രക്ഷിതാക്കളും വിദ്യാർത്ഥികളും ആശുപത്രിയിൽ..

ഇടുക്കിയിൽ ബൈസൺവാലി ഗവൺമെന്റ് ഹൈസ്കൂളിൽ പെപ്പർ സ്പ്രേ പ്രയോഗം. ഹയർ സെക്കൻഡറി വിദ്യാർത്ഥിയാണ് പെപ്പർ സ്പ്രേ അടിച്ചത്. പത്തോളം വിദ്യാർത്ഥികളും രക്ഷിതാക്കളും ആശുപത്രിയാണ് .
സ്കൂളിലെ ഒരു പെൺകുട്ടിയുമായി വിദ്യാർത്ഥി സൗഹൃദത്തിലായിരുന്നു. ഇത് ചോദ്യം ചെയ്യാൻ എത്തിയ മാതാപിതാക്കൾക്ക് നേരെയാണ് വിദ്യാർത്ഥി പെപ്പർ സ്പ്രേ അടിച്ചത്. പിടിച്ചുമാറ്റാനെത്തിയ വിദ്യാർത്ഥികളുടെ മുഖത്തും ഇത് വീഴുകയായിരുന്നു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട വിദ്യാർത്ഥികളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കളും ആശുപത്രിയിൽ ചികിത്സ തേടി.
ഇന്ന് രാവിലെ ആണ് സംഭവം നടക്കുന്നത്. രാജാക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ സ്കൂൾ അധികൃതരും പോലീസും ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here