സുരേഷ് ഗോപിയുടെ ചിത്രത്തിനായി കൃത്രിമ സ്ഫോടനം; ഇറങ്ങിയോടി ജനങ്ങൾ

ഇടുക്കി വാഗമണിലാണ് സുരേഷ് ഗോപിയുടെ ചിത്രത്തിന് വേണ്ടി കൃത്രിമ സ്ഫോടനം നടത്തിയത്. പുലർച്ചെ ഒട്ടും പ്രതീക്ഷിക്കാതെ നടന്ന സ്ഫോടനം ഭൂമികുലുക്കം എന്ന് കരുതിയാണ് ജനങ്ങൾ പരിഭ്രാന്തരായത്.

വാഗമണിലെ ഫാക്ടറി പ്രദേശത്താണ് സ്ഫോടനം നടത്തിയത്. സെറ്റിലെ കെട്ടിടത്തിന്റെ മാതൃകയാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഇത് കേട്ടാണ് ആളുകൾ വീടുകളിൽ നിന്ന് ഇറങ്ങി ഓടിയത്. സുരേഷ് ഗോപിയുടെ സിനിമയ്ക്ക് വേണ്ടി കൃത്രിമ പൊട്ടിത്തെറി ഉണ്ടാക്കിയതാണെന്ന് പിന്നീടാണ് എല്ലാവരും അറിഞ്ഞത്. ഇതിൽ പ്രതിഷേധിച്ചു ജനങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ ഇത് തമാശയായി കാണൂ എന്നാണ് സിനിമയിലെ അണിയറ പ്രവർത്തകർ പറഞ്ഞതെന്നാണ് വിവരം.

അതേസമയം, അനുമതി ഇല്ലാതെയാണ് സിനിമയുടെ പൊട്ടിത്തെറി രംഗം ചിത്രീകരിച്ചത് എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സംഭവം നടന്ന ഉടനെ അണിയറ പ്രവർത്തകർ സ്ഥലം വിട്ടതും വിവാദത്തിന് വഴി വച്ചിരുന്നു. കുറച്ചു ദിവസങ്ങളായി സിനിമയുടെ ചിത്രീകരണം വാഗമണിലും പരിസരപ്രദേശങ്ങളിലുമായി നടന്നുവരികയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top