ട്രെയിൻ ലേറ്റായോ? എസി വർക്കാവുന്നില്ലേ? ടിക്കറ്റ് കാശ് തിരികെ കിട്ടും; പുത്തൻ പരിഷ്കാരങ്ങളുമായി ഇന്ത്യൻ റെയിൽവേ

ഇനി ട്രെയിൻ വൈകിയാലോ, എസി പ്രവർത്തിക്കുന്നില്ല എങ്കിലോ ടിക്കറ്റെടുത്ത പണം മുഴുവൻ തിരികെ ലഭിക്കും. യാത്രക്കാരുടെ നിരന്തരമായ പരാതികളെ തുടർന്നാണ് റെയിൽവേ പുതിയ മാറ്റങ്ങൾ കൊണ്ടു വന്നിരിക്കുന്നത്. കൺഫം ആയ ടിക്കറ്റുകൾക്ക് മാത്രമേ റീഫണ്ട് ലഭിക്കുകയുള്ളു.
Also Read: കാറുമായി ട്രെയിനിൽ യാത്ര ചെയ്യാം; പുത്തൻ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ
ട്രെയിൻ 3 മണിക്കൂറിൽ കൂടുതൽ വൈകിയാൽ മുഴുവൻ തുകയും തിരികെ ലഭിക്കും. എസി കോച്ചുകളിൽ 2 മണിക്കൂറിൽ കൂടുതൽ എസി വർക്കായില്ലെങ്കിലും പണം തിരികെ ലഭിക്കും. ഇതിനായി 24 മണിക്കൂറിനുള്ളിൽ ഐആർസിടിസി വെബ്‌സൈറ്റിൽ പരാതി നൽകേണ്ടതുണ്ട്.
Also Read: ലേഡീസ് കമ്പാർട്ട്മെൻ്റിൽ നഗ്നനായി പുരുഷന്‍റെ യാത്ര; വിശദീകരണവുമായി റെയിൽവേ
എസി തകരാറിനെക്കുറിച്ച് പരാതിപ്പെടാൻ, ടിടിഇയെയോ ട്രെയിൻ ജീവനക്കാരെയോ പരാതി അറിയിച്ച് അവരിൽ നിന്നും രേഖാമൂലം വിവരങ്ങൾ എഴുതി വാങ്ങണം. വെള്ളപ്പൊക്കം മൂലമുള്ള പ്രകൃതി ദുരന്തങ്ങൾ മൂലമാണ് ട്രെയിൻ താമസിക്കുന്നത് എങ്കിൽ റീഫണ്ട് കിട്ടില്ല. ഐആർസിടിസി വെബ്സൈറ്റ് വഴിയാണ് റീഫണ്ട് ലഭിക്കുക.
ഹോംപേജിൽ ‘റീഫണ്ട്’ (Refund) അല്ലെങ്കിൽ ‘പരാതി’ (Complaint) എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. PNR നമ്പർ, യാത്രാ തീയതി, പ്രശ്നം (ട്രെയിൻ വൈകിയതോ എസി തകരാറോ / train late or AC faulty) എന്നിവ നൽകുക. ശേഷം സബ്മിറ്റ് ബട്ടൺ അമർത്തുക. 7 മുതൽ 10 ദിവസത്തിനുള്ളിൽ പണം ബാങ്ക് അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്യപ്പെടും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here