ഐഎഫ്‌എഫ്‌കെയിലും കേന്ദ്രത്തിന് കീഴടങ്ങി പിണറായി സര്‍ക്കാര്‍; ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല

കേന്ദ്രം പ്രദര്‍ശനാനുമതി തടഞ്ഞ ചിത്രങ്ങളെല്ലാം ഐഎഫ്‌എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കും എന്ന പ്രഖ്യാപനം മാറ്റി പിണറായി സര്‍ക്കാര്‍. രാജ്യത്ത് ഭിന്ന സ്വരങ്ങളെയും വൈവിധ്യമാര്‍ന്ന സര്‍ഗ്ഗാവിഷ്‌കാരങ്ങളെയും അടിച്ചമര്‍ത്തുന്ന സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചത് മുഖ്യമന്ത്രി തന്നെ ആയിരുന്നു. ഇത്തരത്തിലുള്ള കത്രികവെക്കലുകള്‍ക്ക് പ്രബുദ്ധ കേരളം വഴങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ നിലപാടാണ് 24 മണിക്കൂര്‍ തികയും മുമ്പ് മാറ്റി കേന്ദ്രത്തിന് മുന്നില്‍ കീഴടങ്ങിയിരിക്കുന്നത്.
ആറ് ചിത്രങ്ങള്‍ക്ക് സെന്‍സര്‍ ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് ഇന്നലെ രാത്രിയോടെ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. ഒരുകാരണവശാലും പ്രദര്‍ശിപ്പിക്കരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കി. ഇതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം മാറ്റിയത്. ചീഫ് സെക്രട്ടറി തന്നെ ചലച്ചിത്ര അക്കാദമിക്ക് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് നിര്‍ദേശം നല്‍കി. അനുമതി നിഷേധിച്ച ആറ് ചിത്രങ്ങളില്‍ നാലെണ്ണം മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന്റെ ആവര്‍ത്തിച്ചുള്ള പ്രദര്‍ശനം വേണ്ട എന്ന് വച്ചിട്ടുണ്ട്. ഇതുവരെ പ്രദര്‍ശിപ്പിക്കാത്ത രണ്ട് ചിത്രങ്ങള്‍ മേളയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
കേന്ദ്രം ഭരിക്കുന്ന സംഘപരിവാര്‍ സര്‍ക്കാരിന് എതിരാണെന്ന് വിളിച്ച് പറയുകയും അവരുടെ നയങ്ങളെല്ലാം നടപ്പാക്കുകയും ചെയ്യുന്നതാണ് കുറച്ചു നാളായി കേരള സര്‍ക്കാര്‍ ചെയ്യുന്നത്. പിഎംശ്രീയില്‍ അടക്കം ഇതാണ് വ്യക്തമാകുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here