ഇളയ ദളപതി to തമിഴ്‌നാട് CM? മുഖ‍്യമന്ത്രി സ്ഥാനാർഥിയായി നടൻ വിജയ്; ബിജെപിയെ അടുപ്പിക്കില്ല
July 4, 2025 3:57 PM

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകത്തിന്‍റെ മുഖ‍്യമന്ത്രി സ്ഥാനാർഥിയായി നടൻ വിജയ്‌യെ പ്രഖ‍്യാപിച്ചു. പാർട്ടിയുടെ എക്സിക‍്യൂട്ടിവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
അടുത്ത മാസം നടക്കുന്ന പാർട്ടിയുടെ സംസ്ഥാന സമ്മേളനം വിപുലമായി നടത്താനും ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പൊതുസമ്മേളനങ്ങൾ നടത്താനും പാർട്ടി യോഗത്തിൽ തീരുമാനമായി.
ബിജെപിയുമായി സഖ‍്യത്തിനില്ലെന്ന് വിജയ് യോഗത്തിൽ വ‍്യക്തമാക്കി. ബിജെപിയുമായി സഖ‍്യമുണ്ടാക്കാൻ തമിഴക വെട്രി കഴകം ഡിഎംകെയോ എഐഡിഎംകെയോ അല്ലെന്നും നടൻ കൂട്ടിച്ചേർത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here