ടോമിൻ ജെ തച്ചങ്കരി ഭൂമി കയ്യേറിയെന്ന് ആരോപണം; പ്രതിഷേധവുമായി സിപിഎം

കൊച്ചി തമ്മനത്ത് ടോമിന്‍ ജെ തച്ചങ്കരി ഭൂമി കയ്യേറി എന്ന് ആരോപിച്ച് സിപിഎം പ്രതിഷേധം നടത്തി. നളന്ദ റോഡിലും കുളത്തുങ്കൽ റോഡിലും ടോമിന്‍ ജെ തച്ചങ്കരി വലിയ തോതിൽ ഭൂമി കയ്യേറി എന്നാണ് ആരോപണം. തമ്മനം ലോക്കൽ കമ്മറ്റിയാണ് പ്രതിഷേധം നടത്തിയത്. റയാൻ സ്റ്റുഡിയോയുടെ അടുത്ത് വരെ പ്രവർത്തകർ എത്തിയിരുന്നു. പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റവുമുണ്ടായി.
ടോമിന്‍ ജെ തച്ചങ്കരി നേതാക്കളെ മണിയടിച്ച് നേടിയതാണ് സ്ഥാനമാനങ്ങളെല്ലാം എന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്‌തുകൊണ്ട് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സിഎം ദിനേശ് മണി പറഞ്ഞു. തച്ചങ്കരി നടത്തിയത് കയ്യേറ്റമാണെന്നും കോർപ്പറേഷൻ നിയമങ്ങൾ അട്ടിമറിച്ചെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം കാര്യസാധ്യത്തിനു വേണ്ടി ആരുടെയും കാലു നക്കുന്ന വ്യക്തിയാണ് തച്ചങ്കരിയെന്നും ദിനേശ് മണി ആരോപണം ഉന്നയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here