SV Motors SV Motors

“പ്രമുഖർ പലരും യുനാനിക്കിരയായി”, സിദ്ദിഖിനെ മരണത്തിലേക്ക് തള്ളിവിട്ടതോ?

ചിരിച്ച മുഖത്തോടൊപ്പം അച്ചടക്കത്തോടെയുള്ള ജീവിത ശൈലിയുമാണ് സിനിമയ്ക്കകത്തും പുറത്തും സംവിധായകൻ സിദ്ദിഖിനെ പ്രിയങ്കരനാക്കിയത്. അതുകൊണ്ടാണ് അസുഖ ബാധിതനായി എന്നു കേട്ടപ്പോൾ എന്താണ് സംഭവിച്ചതെന്ന് നാലുപാടും ചോദ്യങ്ങൾ ഉയർന്നത്.

കരൾ തകരാറിലാണെന്ന് കേട്ടപ്പോഴും മദ്യം തൊടാത്ത സിദ്ദിക്കോ എന്ന് പലരും ആശങ്കപ്പെട്ടു. ഇതിനെല്ലാമുള്ള ഉത്തരമാണ് അടുപ്പക്കാരിൽ ചിലരിൽ നിന്നുണ്ടായത്. അസുഖത്തിന് വേണ്ട മരുന്ന് കഴിക്കാതെ സിദ്ദിഖ് അനാവശ്യമായി യൂനാനി ചികിത്സ ആശ്രയിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം. ഇതിനു ചുവടു പിടിച്ചതാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പ്രതികരണം.

പാർശ്വഫലങ്ങളില്ല എന്ന് പ്രചരിപ്പിച്ചാണ് ചിലർ യുനാനിയെ മഹത്വവൽക്കരിക്കുന്നത്. സാധാരണക്കാർ ഒട്ടേറെ പേർ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. പ്രമുഖർ ഇരയാകുമ്പോഴേക്കും വസ്തുത പറഞ്ഞില്ലെങ്കിൽ വലിയ ദുരന്തത്തിന് വഴിവെക്കും.

Logo
X
Top