‘ഐ വാണ്ട് ടു റേപ്പ് യു’ – മാങ്കൂട്ടത്തിലിന്റെ ക്രൂരതകള്‍; നിര്‍ദ്ദയമായി പെരുമാറിയെന്ന് രണ്ടാമത്തെ അതിജീവിത

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരനും നിര്‍ദ്ദയനുമായ സൈക്കോപാത്ത് ആണെന്ന് അടിവരയിടുന്ന മൊഴി നല്‍കി 23കാരിയായ അതിജീവിത. ‘ഐ വാണ്ട് ടു റേപ്പ് യു’ എന്നാവര്‍ത്തിച്ചു പറഞ്ഞു കൊണ്ട് തന്നെ ബലാല്‍സംഗം ചെയ്തു എന്നാണ് പ്രത്യേക അന്വേഷണ സംഘം മേധാവി പൂങ്കുഴലിക്കു നല്‍കിയ മൊഴിയില്‍ പെണ്‍കുട്ടി വ്യക്തമാക്കിയത്. രണ്ടാമത്തെ ബലാല്‍സംഗക്കേസില്‍ രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഇരയുടെ മൊഴി കോടതിയിലെത്തിയത്. ആദ്യ പീഡനക്കേസിലെ അതിജീവിത അനുഭവിച്ചതിനേക്കാള്‍ അതിക്രൂരവും നിഷ്ഠൂരവുമായ വിധത്തില്‍ നിസ്സഹായായ പെണ്‍കുട്ടി അനുഭവിച്ചു എന്നാണ് കോടതിയില്‍ സമര്‍പ്പിച്ച രേഖ പറയുന്നത്.

ഐ വാണ്ട് ടു റേപ്പ് യു എന്ന് പറഞ്ഞു കൊണ്ടാണ് രാഹുല്‍ തനിക്ക് നേരെ അതിക്രമ നടത്തിയതും കീഴ്‌പ്പെടുത്തിയതും. വിവാഹവാഗ്ദാനം നല്‍കിയാണ് ബന്ധം സ്ഥാപിച്ചത്. സംസാരിക്കാന്‍ എന്ന് പറഞ്ഞ് ഹോംസ്റ്റേയിലേക്ക് കൊണ്ടുപോകുകയും അതിക്രൂരമായ ലൈംഗീക പീഡനത്തിന് ഇരയാക്കുകയും ചെയ്തു എന്ന്
അതിജീവിത മൊഴി നല്‍കി. കരഞ്ഞ് കാലു പിടിച്ചിട്ടും തന്നെ ക്രൂരമായി ആക്രമിച്ചുവെന്നും മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗീക അതിക്രമമാണ് നടത്തിയത്. ലൈംഗീക പീഡനത്തിന് ഇരയാക്കുന്ന സമയത്ത് പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടു. എന്നിട്ടും ലൈംഗീകാതിക്രമം തുടര്‍ന്നു. നമുക്ക് ഒരു കുഞ്ഞു വേണം എന്ന ആവശ്യം രാഹുല്‍ ഉന്നയിച്ചുവെന്നും അതിജീവിത പറയുന്നു.

ആദ്യകേസിലെ ഇരയോട് പറഞ്ഞ അതേ ഡയലോഗുകളുടെ ആവര്‍ത്തനമാണ് രണ്ടാമത്തെ ഇരയോടും പ്രതി ആവര്‍ത്തിച്ചത്. വിവാഹ വാഗ്ദാനം, കുട്ടിയെ വേണം എന്നതെല്ലാം സ്ത്രീകളെ വീഴ്ത്താനുള്ള രാഹുലിന്റെ പതിവ് തന്ത്രങ്ങളാണെന്നാണ് ഈ സീരിയല്‍ പീഡന കഥകള്‍ സൂചിപ്പിക്കുന്നത്. ലൈംഗിക അതിക്രമത്തിന് ശേഷം വിവാഹം ചെയ്യാന്‍ ആകില്ലെന്ന് രാഹുല്‍ ഇരയെ അറിയിച്ചു. ബന്ധം പുനഃസ്ഥാപിക്കാന്‍ രാഹുല്‍ പിന്നീടും ശ്രമം നടത്തി. ഫോണ്‍ എടുത്തില്ലെങ്കില്‍ അസഭ്യം വിളിക്കും ഭീഷണിപ്പെടുത്തും. വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ പോരാന്‍ പലവട്ടം ആവശ്യപ്പെട്ടുവെന്നും അതിജീവിതയുടെ മൊഴിയില്‍ പറയുന്നുണ്ട്.

രാഹുലിനെ ഭയമാണെന്നും കേസുമായി മുന്നോട്ടുപോകാന്‍ ഭയപ്പെടുന്നു എന്നും അന്വേഷണ സംഘത്തോട് അതിജീവിത പറഞ്ഞു. ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ കേരളത്തിന് പുറത്തുള്ള യുവതിയെ നേരില്‍ കണ്ടാണ് മൊഴി രേഖപ്പെടുത്തിയത്. തിരുവനന്തപൂരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പ്രോസിക്യൂട്ടര്‍ സീല്‍ വച്ച കവറില്‍ മൊഴി സമര്‍പ്പിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top