നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; ടാക്‌സ് വെട്ടിപ്പും അനധികൃത സ്വത്ത് സമ്പാദനവുമെന്ന് പരാതി

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ആര്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ പരിശോധന. നികുതിവെട്ടിപ്പ്, വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കൊച്ചിയില്‍ നിന്നെത്തിയ സംഘമാണ് അഞ്ച് ഇടങ്ങളിലായി പരിശോധന നടത്തുന്നത്. റസ്‌റ്റോറന്റ് ബിസിനസിലൂടെ നികുതി തട്ടിപ്പ് നടത്തി എന്നാണ് പരാതി.
ചെന്നൈ അണ്ണാനഗര്‍, വേലാച്ചേരി, ദുരൈപാക്കം, കോട്ടിവാക്കം, കില്‍പാക്ക് എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ദുബൈ ആസ്ഥാനമായുള്ള ഒരു ഗ്രൂപ്പ് നടത്തുന്ന റസ്റ്റോറന്റ് ശൃംഖല കേന്ദ്രീകരിച്ചാണ് പരിശോധന. ഇതില്‍ ആര്യക്ക് നിക്ഷേപം ഉണ്ട്. കേരളത്തിലും ഈ ഗ്രൂപ്പിന് റസ്റ്റോറന്റുകളുണ്ട്. ഇവിടേയും പരിശോധന നടക്കുന്നുണ്ടെന്നാണ് ലഭിച്ച വിവരം.
കൊച്ചിയില്‍ ഫയല്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ നടക്കുന്നത്. സ്റ്റോറന്റ് ഉടമകളുടെ വീട്ടിലും പരിശോധന നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here