പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്; വെട്ടിലായി നികുതിദായകർ

2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ) സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 15 ആയിരിക്കെ വെട്ടിലായി നികുതിദായകർ. ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ തകരാറുകളും ലോഗിൻ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യപെടുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി, നിരവധി ഉപയോക്താക്കൾ ലോഗിൻ ഉൾപ്പടെയുള്ള പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ടുകളു ണ്ട്. ഇത് നികുതിദായകരിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഫയലിംഗ് ഫോർമാറ്റിൽ മാറ്റമുണ്ടായതും സങ്കീർണതകൾ സൃഷ്ടിക്കുന്നുണ്ട്.

സെപ്റ്റംബർ 9 മുതലാണ് വെബ്‌സൈറ്റിലെ സാങ്കേതിക പ്രശ്നങ്ങൾ ആരംഭിച്ചത്. മണിക്കൂറുകളൊളം വെബ്‌സൈറ്റ് തുറക്കാൻ കഴിയാത്ത സാഹചര്യവുമുണ്ട്. നികുതിദായകർക്ക് ആവശ്യമായ വിശദാംശങ്ങൾ ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ലെന്നും ഐടിആർ ഫയൽ ചെയ്യാനുള്ള തീയതി മാറ്റി നൽകണമെന്നാണ് നികുതിദായകരുടെ ആവശ്യം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here