കാബൂൾ വ്യോമപാതയിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്; ചൈനയ്ക്കും പാക്കിസ്ഥാനും വൻ തിരിച്ചടി

ഇന്ത്യയുടെ വിദേശനയ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ നീക്കങ്ങളിൽ ഒന്ന് നടന്നിരിക്കുന്നു. അഫ്ഗാനിസ്ഥാനിലെ കാബൂളിനെ നമ്മുടെ ഡൽഹി, അമൃത്സർ എന്നീ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ വിമാനപാത. കേൾക്കുമ്പോൾ ഇതൊരു സാധാരണ ബിസിനസ് ഇടപാട് മാത്രമായി തോന്നിയേക്കാം. എന്നാൽ, ഇത് പാകിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉയർത്തുന്ന വെല്ലുവിളികൾക്ക് നമ്മൾ നൽകുന്ന തന്ത്രപരമായ മറുപടിയാണ്.

ഈ ഇടനാഴി ഇന്ത്യയ്ക്ക് എങ്ങനെയാണ് ഗുണം ചെയ്യുന്നത്, നമുക്ക് നോക്കാം. ഒന്നാമതായി അഫ്ഗാനുമായുള്ള നേരിട്ടുള്ള വ്യാപാരം വളരും. പാകിസ്ഥാൻ അഫ്ഗാനിലേക്കുള്ള വ്യാപാര വഴികൾ തടസ്സപ്പെടുന്ന സാഹചര്യത്തിൽ ഈ നീക്കം ഇന്ത്യയുടെ വ്യാപാര മേഖലക്ക് ഉണർവേകും. പുതിയ വ്യോമ ഇടനാഴിയിലൂടെ പാകിസ്ഥാൻ ഉയർത്തുന്ന ഭീഷണിയെ നമ്മൾ മറികടക്കും. പാകിസ്ഥാൻ്റെ സഹായമില്ലാതെ ഇന്ത്യയ്ക്ക് അഫ്ഗാനുമായി വ്യാപാരം ചെയ്യാൻ കഴിയുന്നതോടെ വ്യാപാര മേഖലയിലുള്ള പാകിസ്ഥാൻ്റെ സ്വാധീനം കുറയും.

Also Read : ‘ഇന്ത്യ പാകിസ്താന്റെ സമാധാനം കെടുത്തുന്നു’; പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

അഫ്ഗാനിസ്ഥാനിലെ വ്യാവസായിക മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ആവശ്യമായ യന്ത്ര ഭാഗങ്ങളും ഉപകരണങ്ങളും ഉൾപ്പടെ നമ്മൾ അഫ്ഗാനിലേക്ക് ഇതു വഴി കയറ്റുമതി ചെയ്യും. കൂടാതെ ഇന്ത്യയിൽ നിന്ന് മരുന്നുകൾ, മെഡിക്കൽ ഉപകാരങ്ങൾ, വസ്ത്രങ്ങൾ എന്നിവ വേഗത്തിൽ കാബൂളിൽ എത്തും. ഡ്രൈ ഫ്രൂട്സ് , സ്‌പൈസസ്, കാർപ്പറ്റ്സ് എന്നിവ പാകിസ്ഥാൻ വഴിയുള്ള കരമാർഗ്ഗമല്ലാതെ നേരിട്ട് ഇന്ത്യയിലെത്തും. ഇതിലൂടെ ചെലവ് കുറയുകയും സമയവും ട്രാൻസിറ്റ് ചെലവുകളും കുറയും ചെയ്യുന്നു. അഫ്ഗാൻ ഭരണകൂടവുമായി സാമ്പത്തിക പങ്കാളിത്തം ആഴത്തിലാക്കി പ്രാദേശിക സ്വാധീനം ഉറപ്പിക്കും. അമൃത്സർ ഒരു പുതിയ ചരക്ക് കൈമാറ്റ കേന്ദ്രമായി വളരുന്നത് പഞ്ചാബ് മേഖലയ്ക്ക് സാമ്പത്തിക ഉണർവേകും. ഇരു രാജ്യങ്ങളും തങ്ങളുടെ എംബസികളിൽ വാണിജ്യ പ്രതിനിധികളെ നിയമിക്കാനും, സുഗമമായ വ്യാപാര സഹകരണത്തിനായി ഒരു സംയുക്ത ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (Joint Chamber of Commerce and Industry) സ്ഥാപിക്കാനും തീരുമാനിച്ചു.

ഇനി ചൈനയുടെ നീക്കങ്ങളെ എങ്ങനെ ഇത് ബാധിക്കുമെന്ന് നമുക്ക് നോക്കാം. ചൈന പാകിസ്ഥാനുമായി ചേർന്ന് ചൈന-പാകിസ്ഥാൻ എക്കണോമിക് കോറിഡോർ വഴി അഫ്ഗാനിൽ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുക്കുകയാണ്. ആ സാഹചര്യത്തിൽ പുതിയ ആകാശ പാത ഏഷ്യൻ മേഖലയിലെ നമ്മുടെ സ്വാധീനം വർദ്ധിപ്പിക്കും. ചൈനയുടെ ഭൂമിശാസ്ത്രപരമായ സ്വാധീനം മറികടന്ന്, കരമാർഗ്ഗമുള്ള അതിരുകൾ കണക്കിലെടുക്കാതെ, വ്യോമ മാർഗ്ഗം അഫ്ഗാൻനിൽ തന്ത്രപരമായ സാന്നിധ്യം നിലനിർത്താൻ ഇന്ത്യക്ക് സാധിക്കും.

Also Read : ഇത് ഇന്ത്യയുടെ ജലയുദ്ധം; പാകിസ്ഥാനിൽ ജലക്ഷാമം രൂക്ഷം

ഇന്ത്യയുടെ ‘നൈബർഹുഡ് ഫസ്റ്റ്’ നയത്തിൻ്റെ വിജയമാണ് ഈ നീക്കം. അഫ്ഗാനിലെ ജനങ്ങൾക്ക് സ്ഥിരമായ ഒരു വിപണി ഉറപ്പാക്കുന്നതിലൂടെ, അവിടുത്തെ സാമ്പത്തിക സ്ഥിരതയ്ക്ക് ഇന്ത്യ സഹായിക്കും. അഫ്ഗാനിലെ സുരക്ഷാ വെല്ലുവിളികൾ കുറയ്ക്കുന്നതിനും പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്നതിനും ഇത് പരോക്ഷമായി കാരണമാകും. പുതിയ സംയുക്ത ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (JCCI) സ്ഥാപിക്കാനുള്ള നീക്കം, ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലത്തേക്ക് സാമ്പത്തിക സഹകരണത്തിനുള്ള ഔദ്യോഗിക ചട്ടക്കൂട് ഒരുക്കുന്നു. രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയാലും പുതിയ വാണിജ്യനയങ്ങളിലൂടെ വ്യാപാര ബന്ധങ്ങൾ നിലനിർത്താൻ സഹായിക്കും.

ചുരുക്കത്തിൽ, കാബൂൾ-ഇന്ത്യ വ്യോമ പാത എന്നത് കേവലം ചരക്ക് നീക്കമല്ല. അത്, പാകിസ്ഥാൻ്റെ പ്രാദേശിക സ്വാധീനം കുറയ്ക്കാനുള്ള കൃത്യമായ സാമ്പത്തിക ആയുധമാണ്. ചൈനയുടെ ഭീമൻ അടിസ്ഥാന സൗകര്യ പദ്ധതികളോട് വേഗതയിൽ മത്സരിക്കുന്ന ഇന്ത്യയുടെ ദീർഘവീക്ഷണമുള്ള നയതന്ത്ര നീക്കമാണിത്. ഈ നീക്കം പ്രാദേശിക സുരക്ഷ, സാമ്പത്തിക വളർച്ച, നയതന്ത്ര വിജയം എന്നിവയിൽ ഇന്ത്യയ്ക്ക് വലിയ മുതൽക്കൂട്ടാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top