ബഹിരാകാശ മേഖലിയിൽ അമേരിക്കയ്ക്ക് കൈകൊടുത്ത് ഇന്ത്യ; നൈസാർ വിക്ഷേപണം വിജയകരം

ഇന്ത്യ-അമേരിക്ക സംയുക്ത ഉപഗ്രഹ ദൗത്യമായ നൈസാർ (നാസ-ഐഎസ്ആർഒ സിന്തറ്റിക് ആപ്പർച്ചർ റഡാർ) വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്‌സ് സെൻ്ററിൽ നിന്നാണ് ഇന്ത്യ ഉപഗ്രഹം വിക്ഷേപിച്ചത്. ഭൗമോപരിതലത്തിലെ ചെറിയ മാറ്റങ്ങൾപോലും സൂക്ഷ്‌മമായി നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കുക എന്നതാണ് നൈസാറിൻറെ പ്രധാനദൗത്യം.പ്രകൃതി ദുരന്തങ്ങളെയും മറ്റ് ഭൗമ മാറ്റങ്ങളെയും കുറിച്ച് പഠിക്കാൻ സഹായിക്കുന്ന അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹം ഐഎസ്ആർഒയും നാസയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Also Read : സുരക്ഷിതമായി തിരിച്ചെത്തി ബോയിങിന്റെ സ്റ്റാര്‍ലൈനര്‍; നാസക്കും ആശ്വാസം

ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും നിരീക്ഷിക്കാൻ കഴിവുള്ള ഉപഗഹമാണ് നൈസാർ. ഈ വിവരങ്ങൾ ദുരന്ത സാധ്യതകൾ മുൻകുട്ടി വിലയിരുത്തുന്നതിനും ആഘാതം കുറയ്ക്കുന്നതിനും സഹായിക്കും. ഇന്ത്യയുടെ ജിഎസ്എൽവി-എഫ് 16 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ഭൗമോപരിതലത്തിലെ ഓരോ സ്ഥലത്തിൻ്റെയും വിവരങ്ങൾ 12 ദിവത്തെ ഇടവേളയിൽ രേഖപ്പെടുത്താൻ നിസാറിലെ നിരീക്ഷണ ഉപകരണങ്ങൾക്ക് കഴിയും.

ലോകത്തുതന്നെ ഏറ്റവും ചെലവേറിയ ഉപഗ്രഹവിക്ഷേപണത്തിന് 150 കോടി ഡോളറാണ് (13,000 കോടി രൂപ) ചെലവ്. ഇതിൽ 788 കോടി രൂപ ഇന്ത്യയാണ് മുടക്കുന്നത്. ഭൂമിയിലുണ്ടാകുന്ന മാറ്റങ്ങളുടെ വിശദാംശങ്ങളോടുകൂടിയ ത്രിമാനദൃശ്യം നൽകുന്ന ആദ്യത്തെ ഉപഗ്രഹമാണിത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top