ഇന്ത്യ പലസ്തീനൊപ്പം; അമേരിക്കയും ഇസ്രായേലും മറു പുറത്ത്

പലസ്തീന്‍ പ്രശ്നത്തില്‍ ദ്വിരാഷ്ട്ര പരിഹാരം അംഗീകരിച്ച് ഇന്ത്യ. യുഎന്‍ പൊതുസഭയില്‍ ഫ്രാന്‍സും സൗദി അറേബ്യയും കൊണ്ടുവന്ന സ്വതന്ത്ര പലസ്തീൻ പ്രമേയത്തെ ഇന്ത്യ അംഗീകരിച്ചു. ഇന്ത്യയടക്കം 142 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. ​അറബ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി പ്രമേയത്തെ അംഗീകരിച്ചു.

Also Read : ഗാസ ഏറ്റെടുക്കാൻ അമേരിക്ക; പലസ്തീനികളോട് പ്രദേശം വിടാൻ നിർദേശം; പ്രതികരിച്ച് ഹമാസ്

അമേരിക്കയും ഇസ്രായേലുമാണ് പ്രഖ്യാപനത്തിനെതിരെ വോട്ട് ചെയ്യ പ്രധാന രാജ്യങ്ങൾ. സെപ്റ്റംബർ 22 ന് ന്യൂയോർക്കിൽ റിയാദും പാരീസും സംയുക്തമായി അധ്യക്ഷത വഹിക്കുന്ന യുഎൻ ഉച്ചകോടിക്ക് മുന്നോടിയായാണ് വോട്ടെടുപ്പ്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പലസ്തീൻ എന്ന രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. പലസ്തീനെ അംഗീകരിക്കുന്നതോടൊപ്പം തന്നെ ഹമാസിന്റെ പ്രവർത്തനങ്ങൾക്കെതിരെ പ്രമേയത്തിൽ വിമർശനങ്ങളുണ്ട്. ഹമാസിനോട് എല്ലാ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാനും ഇസ്രയേലിനോട് ഗാസയിൽ നിന്ന് സൈന്യത്തെ പൂർണ്ണമായും പിൻവലിക്കാനും പ്രമേയം ആവശ്യപ്പെടുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top