കൈകൊടുത്ത് ഇന്ത്യയും ബംഗ്ലാദേശും; അനധികൃത കുടിയേറ്റം തടയുന്നതിൽ ധാരണ

നിയമവിരുദ്ധ കുടിയേറ്റം തടയുന്നതിന് ഇന്ത്യയും ബംഗ്ലാദേശും കരാർ ഒപ്പു വച്ചു. ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ ധാക്കയിൽ വച്ച് ചർച്ചകൾ നടത്തി കുടിയേറ്റ വിഷയത്തിൽ ധാരണയിലെത്തുകയായിരുന്നു എന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തത്. അതിർത്തി പ്രദേശങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് ബംഗ്ലാദേശ് ആശങ്ക ഉന്നയിച്ചു. തുടർന്ന് അന്താരാഷ്ട്ര അതിർത്തിയുടെ 130 മീറ്ററിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഉന്നത അധികാരികളിൽ നിന്നും അനുമതി നേടേണ്ടതുണ്ടെന്ന് ഇരു രാജ്യങ്ങളും സമ്മതിച്ചതായി റിപ്പോർട്ടിലുണ്ട്.

കൂടാതെ കലാപങ്ങൾ ഉണ്ടാകാൻ ശ്രമിക്കുന്നവർക്കെതിരെ സംയുക്തമായി നടപടി എടുക്കാനും ധാരണയായി. ജോയിന്റ് റിവർ കമ്മീഷൻ അംഗീകരിച്ച നദീതീര സംരക്ഷണ പദ്ധതികൾ തുടരാനും അനധികൃതമായ കുടിയേറ്റങ്ങൾ തടയാനും അതിന്റെ അപകടത്തെക്കുറിച്ച് അതിർത്തി ഗ്രാമത്തിലെ പ്രാദേശിക ജനവിഭാഗങ്ങൾക്ക് ബോധവൽക്കരണം നടത്താനും ഒരുമിച്ച് പ്രവർത്തിക്കാനും ചർച്ചയിൽ തീരുമാനമായി.

Also Read : ബംഗ്ലാദേശ് വ്യോമസേനയുടെ യുദ്ധവിമാനം സ്കൂളിൽ ഇടിച്ചു കയറി; അപകടം സ്കൂളിൽ ക്ലാസ് നടക്കവേ..

ഇന്ത്യ, മ്യാന്മാർ എന്നിവിടങ്ങളിലേക്ക് നിയമവിരുദ്ധമായി കുടിയേറിയ ബംഗ്ലാദേശി പൗരന്മാർക്കു മേൽ ചുമത്തിരിക്കുന്ന കേസുകളിൽ ബംഗ്ലാദേശ് ആശങ്ക അറിയിച്ചു. പിടികൂടുന്നവരെ നിയമപരമായി സ്വദേശത്തേക്ക് തിരിച്ചയക്കുകയാണ് ചെയ്യുന്നതെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ പറഞ്ഞു.

അതിർത്തിയിൽ ഇന്ത്യൻ ഗാർഡുകൾ ബംഗ്ലാദേശി പൗരന്മാരെ വെടിവയ്ക്കുന്നു എന്ന ആരോപണവും ബംഗ്ലാദേശി ഉദ്യോഗസ്ഥർ ഉയർത്തി. തങ്ങളുടെ ഉദ്യോഗസ്ഥർ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി മാത്രമാണ് വെടിവയ്ക്കുന്നതെന്നും ഇന്ത്യയുടെ അതിർത്തി സേനാംഗങ്ങൾ ശരീരത്തിൽ ഘടിപ്പിച്ച ക്യാമറകൾ ധരിക്കുന്നുണ്ടെന്നും അതുവഴി അവരുടെ പ്രവൃത്തികളുടെ വീഡിയോ തെളിവുകൾ ലഭിക്കുമെന്നും ഇന്ത്യ പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top