ചൈനക്കെതിരെ ഇന്ത്യയുടെ കടുംവെട്ട്; ചാനലുകളുടെ ചൈനബന്ധം ഇനിയില്ല

ഇതുവരെ നമ്മുടെ ആകാശത്തിൽ ഒരു വിദേശ ശക്തിയുടെ നിഴൽ വീണു കിടപ്പുണ്ടായിരുന്നു. നമ്മുടെ തലയ്ക്ക് മുകളിൽ നടന്ന ഒരു ഡിജിറ്റൽ ചാരപ്രവർത്തനം. ചൈനയുടെ ചാരക്കണ്ണുകളുമായി നിരവധി ഉപഗ്രഹങ്ങളാണ് ഇന്ത്യക്കുവേണ്ടി പ്രവർത്തിച്ചുകൊണ്ടിരുന്നത്. ചൈനീസ് ബന്ധമുള്ള സാറ്റലൈറ്റുകൾ ഇന്ത്യക്ക് വലിയ ഭീഷണിയാണ്. എന്നാൽ, ഇനിയതില്ല. ഇന്ത്യ ഉറച്ച ഒരു തീരുമാനമെടുത്തിരുന്നു.

ഇന്ത്യയുടെ ബഹിരാകാശ നിയന്ത്രണ അതോറിറ്റിയായ ഐഎൻ സ്പേസ് (IN-SPACe) പുറത്തിറക്കിയ ഉത്തരവ് ഒരു വിപ്ലവമാണ്. ചൈനാസാറ്റ്, ഏഷ്യസാറ്റ് പോലുള്ള കമ്പനികളുടെ ഉപഗ്രഹങ്ങൾക്ക് നൽകിയിരുന്ന അംഗീകാരം ഇന്ത്യ പിൻവലിച്ചു. എന്തുകൊണ്ട്? ഒറ്റ ഉത്തരമേയുള്ളൂ ആ ചോദ്യത്തിന്. ദേശീയ സുരക്ഷ.

Also Read : ഇന്ത്യ ചൈന ഭായ് ഭായ്; അതിർത്തി വിഷയത്തിൽ നിർണ്ണായക ചർച്ച

വിദേശ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ഇനി ഇന്ത്യയിൽ നിന്ന് ഒരു ടെലിവിഷൻ ചാനൽ ബ്രോഡ്കാസ്റ്റിംഗും നടക്കില്ല. നമ്മുടെ ഡാറ്റ, നമ്മുടെ സുരക്ഷ, അത് നമ്മുടെ നിയന്ത്രണത്തിൽ. ഈ തീരുമാനം എന്താണ് ഇത്ര നിർണായകമാകുന്നത്? നമുക്ക് നോക്കാം. ഏഷ്യൻസാറ്റ് പോലുള്ള കമ്പനികളുടെ ഉടമസ്ഥത ഭാഗികമായി ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള സിറ്റിക് ഗ്രൂപ്പ് കോർപ്പറേഷനാണ്. അതായത്, നമ്മുടെ രാജ്യത്തെ നിർണായകമായ വാർത്താവിനിമയ ചാനലുകൾ ഒരു വിദേശ ശക്തിയുടെ കയ്യിലായിരുന്നു.

അതിന് തടയിടുന്നതിന്റെ ഭാഗമായി ചൈനീസ് ഡ്രാഗന്റെ കണ്ണുകൾ ഇനി ഇന്ത്യൻ ആകാശത്ത് വേണ്ട എന്ന കടുത്ത തീരുമാനത്തിലേക്ക് കേന്ദ്രസർക്കാർ കടക്കുകയായിരുന്നു. 2026 മാർച്ച് 31-നകം ചൈനീസ് ബന്ധമുള്ള ഉപഗ്രഹങ്ങളിൽ നിന്ന് എല്ലാ ഇന്ത്യൻ ബ്രോഡ്കാസ്റ്റർമാരും മാറണം. എവിടേക്ക് മാറ്റാമെന്ന് വച്ചാൽ നമ്മുടെ അഭിമാനമായ ഐഎസ്ആർഒയുടെ ജിസാറ്റ് പരമ്പരകളിലേക്ക്. നമ്മുടെ സ്വന്തം ഉപഗ്രഹ സംവിധാനത്തിലേക്ക്. ഇത് ആത്മനിർഭർ ഭാരതിൻ്റെ ഏറ്റവും ശക്തമായ പ്രഖ്യാപനമാണ്. ഇനി നമ്മുടെ ബഹിരാകാശം, നമ്മുടെ നിയന്ത്രണത്തിൽ എന്ന ഉറച്ച നിലപാട് എടുത്തിരിക്കുകയാണ് ഇന്ത്യ.

Also Read : വ്യോമശക്തിയിൽ ഇന്ത്യക്ക് മൂന്നാം റാങ്ക്; ചൈനയെ പിന്തള്ളി വൻ നേട്ടത്തിലേക്ക്

സീ എൻ്റർടൈൻമെൻ്റ്, ജിയോസ്റ്റാർ പോലുള്ള വൻകിട കമ്പനികൾ പോലും ഇസ്രോയുടെ GSAT-30/17 പോലുള്ള ഉപഗ്രഹങ്ങളിലേക്ക് മാറിക്കഴിഞ്ഞു. ഇത് കേവലം സാറ്റലൈറ്റ് മാറ്റമല്ല, നമ്മുടെ സാങ്കേതിക ശക്തിയുടെ പ്രകടനമാണ്. നമ്മുടെ സൈനിക വിവരങ്ങൾ, തന്ത്രപരമായ നീക്കങ്ങൾ, അല്ലെങ്കിൽ സാധാരണക്കാരുടെ ഡാറ്റ പോലും ചോർത്തപ്പെടാനുള്ള സാധ്യതയാണ് ഇതിലൂടെ അടയുന്നത്. ഇനി മുതൽ, ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏതൊരു വിദേശ ഉപഗ്രഹത്തിനും ഇന്ത്യൻ സ്ഥാപനമായ ഐഎൻ-സ്പേസിൽ നിന്ന് പുതിയ അംഗീകാരം വാങ്ങണം.

ഇത് ഇന്ത്യയുടെ ഡിജിറ്റൽ അതിർത്തിയിലെ പുതിയ നിയമമാണ്. നമ്മുടെ ഡാറ്റാ ഗവേണൻസ് ഫ്രെയിംവർക്കുകൾക്ക് അനുസൃതമായി മാത്രമേ ഏത് കമ്പനിക്കും ഇന്ത്യയിൽ പ്രവർത്തിക്കാൻ കഴിയൂ. കൂടാതെ ഇന്ത്യയുടെ ബഹിരാകാശ രംഗത്ത് ഇത് വലിയ കുതിച്ചുചാട്ടത്തിന് കാരണമാകും. ഇതോടെ ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ സ്ഥാപനങ്ങൾക്ക് ഇസ്രോയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കാൻ അവസരം ലഭിക്കുന്നു. നമ്മുടെ ബഹിരാകാശ വ്യവസായം കുതിച്ചുയരും.

അന്താരാഷ്ട്ര തലത്തിൽ ഇത് ഇന്ത്യയുടെ തല ഉയർത്തുന്ന തീരുമാനമാണ്. സാങ്കേതികമായി നമ്മൾ എത്രത്തോളം ശക്തരാണെന്ന് ലോകം തിരിച്ചറിയാൻ പോകുന്നു. 2026 മാർച്ച് 31, ആ ദിവസം ഇന്ത്യയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടും. ചൈനീസ് നിയന്ത്രണം അവസാനിക്കുന്ന, ഇന്ത്യയുടെ ആകാശം പൂർണ്ണമായി സുരക്ഷിതമാകുന്ന ദിവസം. ഇതൊരു സാറ്റലൈറ്റ് യുദ്ധത്തിലെ വിജയഗാഥയാണ്. ഇത് കേവലം നിയമമാറ്റമല്ല, നമ്മുടെ സൈനിക വിവരങ്ങൾ, നമ്മുടെ തന്ത്രപരമായ നീക്കങ്ങൾ, നമ്മുടെ പൗരൻമാരുടെ ഡാറ്റ ഇവയെല്ലാം സംരക്ഷിക്കാനുള്ള ഇന്ത്യയുടെ ഇച്ഛാശക്തിയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top