ശൈശവ വിവാഹത്തിൻ്റെ ഇര സംരക്ഷണം തേടി സുപ്രീം കോടതിൽ; ഏറ്റെടുത്ത് പരമോന്നത കോടതി; ഭർത്താവിൽ നിന്ന് നേരിട്ടത് കൊടിയ പീഡനം

രക്ഷിതാക്കളുടെ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുന്നതിനായി 33 വയസ്സുകാരന് 16 കാരിയെ വിവാഹം ചെയ്ത് നൽകിയെന്ന പരാതിയിൽ ഇടപെട്ട് സുപ്രീംകോടതി. വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബീഹാറി സ്വദേശിനിയായ പെൺകുട്ടിയാണ് സുപ്രിം കോടതിയെ സമീപിച്ചത്. മാതാപിതാക്കൾ വിവാഹം ചെയ്ത് നൽകിയ കോൺട്രാക്ടറിൽ നിന്ന് കൊടിയ ശാരീരിക പീഡനം നേരിട്ടെന്ന് പെൺകുട്ടി കോടതിയെ അറിയിച്ചു.
2006ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം തന്റെ വിവാഹം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് 16കാരി സുപ്രിംകോടതിയെ സമീപിച്ചത്. മാതാപിതാക്കളുടെ കടം വീട്ടാനാണ് തന്റെ സമ്മതമില്ലാതെ വിവാഹം നടത്തിയത്. തന്നെ സഹായിച്ച സുഹ്യത്തിനെതിരെ തട്ടിക്കൊണ്ടുപോകൽ കുറ്റം ചുമത്തിയതും പെൺകുട്ടി കോടതിയെ അറിയിച്ചു.
തുടർന്ന് ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് ബിഹാർ ഡയറക്ടർ ജനറൽ ഓഫ് പോലീസ്, ഡൽഹി പോലീസ് കമ്മീഷണർ എന്നിവരോട് ഹർജിക്കാരിക്കും സുഹൃത്തിനും സുരക്ഷ നൽകാൻ നിർദേശിച്ചു. കേസ് ഇനി പരിഗണിക്കുമ്പോൾ റിപ്പോർട്ട് ഹാജരാക്കണം. എതിർകക്ഷികളായ മാതാപിതാക്കൾക്കും വിവാഹം കഴിച്ചയാൾക്കും നോട്ടീസയക്കാനും കോടതി ഉത്തരവായി. പെണ്കുട്ടിക്കും സുഹ്യത്തിനും പൂർണ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത പോലീസിനാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here