ഇന്ത്യ ചൈന ഭായ് ഭായ്; അതിർത്തി വിഷയത്തിൽ നിർണ്ണായക ചർച്ച

അതിർത്തി വിഷയങ്ങളിൽ ഇന്ത്യയും ചൈനയും തമ്മിൽ നിർണ്ണായക ചർച്ചകൾ നടത്തിയതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ചൈനീസ് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ചാണ് വിവരം പുറത്തുവിട്ടത്. ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം തുടരാനും, നിലവിലെ അതിർത്തി തർക്കങ്ങൾ പരിഹരിക്കാനും സൈനിക, നയതന്ത്ര മാർഗങ്ങളിലൂടെ ആശയവിനിമയം വർധിപ്പിക്കാനും ധാരണയായിട്ടുണ്ട്.

Also Read : ചൈനയ്ക്ക് ഇന്ത്യയെ പേടിയോ?; അതിർത്തിയിലെ രഹസ്യ പ്രതിരോധ കേന്ദ്രത്തിന്റെ വിവരങ്ങൾ പുറത്ത്

അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചതിന് ദിവസങ്ങൾക്കു ശേഷമാണ് ചർച്ച. കൊൽക്കത്തയ്ക്കും ഗ്വാങ്‌ഷൂവിനും ഇടയിലാണ് സർവീസുകൾ പുനരാരംഭിച്ചത്. ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ, ഇരു രാജ്യങ്ങളും എതിരാളികളല്ലെന്നും വികസന പങ്കാളികളാണെന്നും മോദി പറഞ്ഞിരുന്നു.

Also Read : വ്യോമശക്തിയിൽ ഇന്ത്യക്ക് മൂന്നാം റാങ്ക്; ചൈനയെ പിന്തള്ളി വൻ നേട്ടത്തിലേക്ക്

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാരം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും അന്ന് ചർച്ച ചെയ്തിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, സൈനിക, നയതന്ത്ര ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുമാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top