ട്രംപിന്റെ ഭീഷണികൾക്ക് പുല്ലുവില; ചൈനയെ കൂടെക്കൂട്ടി ഇന്ത്യ

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണിയിൽ ലോകം വിറയ്ക്കുമ്പോൾ, ഇന്ത്യ ഒരു നിശബ്ദവിപ്ലവം നടത്തുകയാണ്. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഉയർന്ന നികുതി ഏർപ്പെടുത്തുമെന്ന് ട്രംപ് ആവർത്തിച്ചപ്പോഴും ഇന്ത്യ പതറിയില്ല. അമേരിക്ക വാതിലുകൾ അടയ്ക്കാൻ നോക്കുമ്പോൾ, ഇന്ത്യ പുതിയ ആയിരം വാതിലുകൾ തുറക്കുകയായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട നീക്കമായിരുന്നു ചൈനയുമായുള്ള വ്യാപാര നീക്കങ്ങൾ. അതിർത്തിയിൽ തർക്കങ്ങൾ നിലനിൽക്കുമ്പോഴും, വ്യാപാര മേഖലയിൽ ഇന്ത്യ ചൈനയെ തന്ത്രപരമായി വരുതിയിലാക്കുകയായിരുന്നു. ഈ നീക്കങ്ങളിലൂടെ ഇന്ത്യ നേടിയ നേട്ടങ്ങൾ എന്തൊക്കെ? നമുക്ക് നോക്കാം
ചൈനയുമായി നമുക്ക് അതിർത്തി തർക്കങ്ങളുണ്ട്, രാഷ്ട്രീയപരമായ വിയോജിപ്പുകളുണ്ട്. എന്നാൽ വ്യാപാരത്തിൽ വികാരത്തിനല്ല, വിവേകത്തിനാണ് സ്ഥാനം എന്ന് ഇന്ത്യ തെളിയിക്കുകയായിരുന്നു. നടപ്പുവർഷം മാത്രം ചൈനയിലേക്കുള്ള കയറ്റുമതിയിൽ 33 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്. ഇലക്ട്രിക് ഉൽപ്പന്നങ്ങൾ പോലും ഇന്ത്യ ചൈനയിലേക്ക് കയറ്റി അയക്കുന്നുണ്ട് എന്നത് വളരുന്ന ഇന്ത്യൻ സാങ്കേതിക മികവിന്റെ അടയാളം തന്നെയാണ്. പ്രിന്റഡ് സർക്യൂട്ട് ബോർഡുകളുടെ കയറ്റുമതിയിൽ ഉണ്ടായത് അമ്പരപ്പിക്കുന്ന വളർച്ചയാണ്. പാശ്ചാത്യ വിപണികളിലെ തിരിച്ചടി ഇന്ത്യയെ തളർത്തിയില്ല, പകരം കിഴക്കൻ വിപണികളിൽ ഇന്ത്യ ആധിപത്യം സ്ഥാപിച്ചു.
Also Read : ഇന്ത്യയെ വളയാൻ നോക്കി കുടുങ്ങി ചൈന; കടലിനി നമ്മൾ ഭരിക്കും
ബ്ലാക്ക് ടൈഗർ ഷ്രിംപ്, വനാമി ചെമ്മീൻ എന്നിവയ്ക്ക് ചൈനീസ് വിപണിയിൽ ഇന്ന് വൻ ഡിമാൻഡാണ്. കൂടാതെ ഉണക്കമുളക് മുതൽ വിവിധയിനം പയർ വർഗ്ഗങ്ങൾ വരെ ഇന്ത്യ ചൈനീസ് അടുക്കളകളിലേക്ക് എത്തിക്കുന്നു. അലുമിനിയം, കോപ്പർ എന്നിവയുടെ കയറ്റുമതിയിലൂടെ കോടികളാണ് ഇന്ത്യ സമ്പാദിക്കുന്നത്. അമേരിക്കയുടെ വാതിലുകൾ അടയുമ്പോഴേക്കും ചൈനയെന്ന വിപുലമായ വിപണി ഇന്ത്യയ്ക്ക് മുന്നിൽ തുറക്കപ്പെട്ടു എന്നത് യാദൃശ്ചികമല്ല, മറിച്ച് അത് കൃത്യമായ നയതന്ത്ര നീക്കങ്ങളുടെ വിജമാണ്.
ലോകം ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമ്പോഴും ഇന്ത്യയുടെ ജി.ഡി.പി വളർച്ചാനിരക്ക് സുരക്ഷിതമാണ്. ട്രംപിന്റെ താരിഫ് ഇന്ത്യയെ പേടിപ്പിക്കില്ല, കാരണം ഇന്ത്യ ഇപ്പോൾ ലോകത്തിന് ഒഴിവാക്കാൻ പറ്റാത്ത ഒരു നിർമ്മാണ കേന്ദ്രമായി മാറിക്കഴിഞ്ഞു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കായി ലോകം കാത്തിരിക്കുന്നു. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതാണ് യഥാർത്ഥ നയതന്ത്രം. ട്രംപ് ഭീഷണിപ്പെടുത്തുമ്പോൾ ഇന്ത്യ കൂടുതൽ ശക്തമായ ചുവടുകൾവയ്ക്കുന്നു. ചൈനയുമായി രാഷ്ട്രീയമായി കൊമ്പുകോർക്കുമ്പോഴും സാമ്പത്തികമായി അവരെ കൂടെ നിർത്തി ലാഭമുണ്ടാക്കാൻ ഇന്ത്യയ്ക്ക് കഴിയുന്നുണ്ട്. ഇത് പുതിയ ഇന്ത്യയുടെ കരുത്താണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here