കാനഡയിൽ ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹ മരണങ്ങൾ തുടരുന്നു; ഡൽഹിക്കാരിയുടെ മരണത്തിൽ വിവരം പുറത്തുവിട്ടു ഇന്ത്യൻ കോൺസുലേ​റ്റ്

ഡൽഹി സ്വദേശിയും കാൽഗറി സർവകലാശാലയിലെ വിദ്യാർത്ഥിനിയുമായ തന്യ ത്യാഗിയെയാണ് കഴിഞ്ഞ ദിവസമാണ് കാനഡയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ വാൻകൂവറിലെ കോൺസുലേ​റ്റ് ജനറൽ ഒഫ് ഇന്ത്യ ഇന്നലെയാണ് പുറത്തു വിട്ടത്.

കാനഡയിൽ ദുരൂഹ സാഹചര്യത്തിൽ ഇന്ത്യൻ പൗരൻമാർ മരിക്കുന്നത് ഇത് ആദ്യമായിട്ടല്ല. ഏപ്രിൽ 19ന് സമാന സാഹചര്യത്തിൽ മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിനി കൊല്ലപ്പെട്ടിരുന്നു. 22 വയസുള്ള ഹർസിമ്രത് രൺധാവയാണ് കൊല്ലപ്പെട്ടത്. ബസ് കാത്തുനിൽക്കുന്നതിനിടെ കാറിലെത്തിയ അജ്ഞാത സംഘം യുവതിക്കുനേരെ വെടിയുതിർക്കുകയായിരുന്നു.

അതേമാസം തന്നെ മലയാളി യുവാവിനെ കാറിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. മലയാറ്റൂർ നീലീശ്വരം സ്വദേശി ഫിന്റോ ആന്റണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .കാറോടെ തട്ടികൊണ്ട് പോയതിനു ശേഷം കൊലപ്പെടുത്തുകയായിരുന്നു. കാനഡ പോലീസിന്റെ ദിവസങ്ങൾ നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത് .

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top