താലിബാനെ വച്ച് കുഴിയൊരുക്കി ഇന്ത്യ; രണ്ടുവശത്തും ഗതികെട്ട് പാക്കിസ്ഥാൻ

ഒരു രാജ്യത്തിന് രണ്ട് യുദ്ധങ്ങൾ. ഒന്ന് അതിർത്തിയിൽ, മറ്റൊന്ന് നയതന്ത്ര മേശയിൽ. പാകിസ്ഥാൻ ഇന്ന് ശരിക്കും ഡബിൾ ട്രാപ്പിൽ അകപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ ശക്തമായ നയതന്ത്ര നീക്കങ്ങൾക്കും ആഗോളതലത്തിലുള്ള ഭീകരവിരുദ്ധ നിലപാടുകൾക്കും മുന്നിൽ പാകിസ്ഥാൻ കടുത്ത സമ്മർദ്ദത്തിലാണ്. അഫ്ഗാനുമായി നിലനിൽക്കുന്ന സംഘർഷത്തിൽ ഖത്തറിന്റെ മധ്യസ്ഥതയിൽ ഇന്ന് വെടിനിർത്തൽ നിലവിൽ വന്നെങ്കിലും സമാധാന പുനസ്ഥാപനത്തിന്റെ കാര്യത്തിൽ പാകിസ്ഥാനിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു. അഫ്ഗാൻ അതിർത്തിയിൽ വെടി ഒച്ചകൾ മുഴങ്ങുന്നു.

ഇന്ത്യക്കെതിരെ ആക്രമണം നടത്തുന്നതിനായി തീവ്രവാദ സംഘടനകൾക്ക് വെള്ളവും വളവും കൊടുത്ത പാകിസ്ഥാനെ അത്തരത്തിലുള്ള മറ്റ് തീവ്രവാദ സംഘടനകൾ തിരിഞ്ഞു കൊത്തുന്ന കാഴ്ചകൾക്കാണ് ലോകം സാക്ഷിയായത്. പഹൽഗാമിലും ഡൽഹിയിലുമൊക്കെ ആക്രമണം നടത്തിയ ഭീകര സംഘടനകൾക്ക് അവരുടെ താവളങ്ങളിലേക്ക് കടന്ന് ചെന്ന് തന്നെ ഇന്ത്യ സൈനികമായി മറുപടി കൊടുത്തിരുന്നു. ഇന്നിപ്പോൾ ഇന്ത്യ നയതന്ത്ര നീക്കങ്ങളിലൂടെ പാകിസ്താന്റെ നട്ടെല്ലൊടിക്കുന്ന നീക്കങ്ങൾക്കാണ് ലോകം സാക്ഷിയാകുന്നത്.

കശ്മീർ വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിൽ പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കങ്ങൾ ഫലം കണ്ടിട്ടുണ്ട്. ഇന്ത്യ ആഗോള വേദിയിൽ കൂടുതൽ കരുത്താർജ്ജിക്കുമ്പോൾ, പാകിസ്ഥാൻ ആഭ്യന്തര സ്ഥിരതയ്ക്കായി കേഴുകയാണ്. ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോൾ, അത് ഇന്ത്യയുടെ പരമാധികാരത്തിൻ്റെയും ആഭ്യന്തര കാര്യങ്ങളുടെയും ഭാഗമാണെന്ന് ഇന്ത്യ ഉറച്ചു പറഞ്ഞു. ഈ വിഷയത്തിൽ പാകിസ്ഥാൻ യു.എൻ. അടക്കമുള്ള വേദികളെ സമീപിച്ചെങ്കിലും, മിക്ക രാജ്യങ്ങളും ഇന്ത്യയുടെ നിലപാടിനൊപ്പം നിന്നു.

Also Read : ഇന്ത്യയുടെ നയതന്ത്ര കുരുക്കിൽ കുടുങ്ങി പാകിസ്ഥാൻ; ഇരുവശത്തും നിന്നും ഭീഷണി

മുൻകാലങ്ങളിൽ കശ്മീർ വിഷയം യു.എൻ. പോലുള്ള ആഗോള വേദികളിൽ സ്ഥിരമായി ഉന്നയിച്ചിരുന്ന പാകിസ്ഥാന്, ഇപ്പോൾ കാര്യമായ പിന്തുണ എവിടെ നിന്നും ലഭിക്കുന്നില്ല. പാക് പ്രധാനമന്ത്രിയുടെ അന്താരാഷ്ട്ര സന്ദർശനങ്ങൾക്ക് പോലും മുൻപ് ലഭിച്ചിരുന്ന ശ്രദ്ധ നേടാൻ കഴിയുന്നില്ല.

തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ കടുത്ത നിലപാടുകൾക്ക് അമേരിക്ക, യു.കെ, ഫ്രാൻസ്, ഗൾഫ് രാജ്യങ്ങൾ തുടങ്ങിയ സുപ്രധാന ശക്തികളുടെ പിന്തുണ ലഭിച്ചു. സർജിക്കൽ സ്ട്രൈക്ക് ഉൾപ്പെടെയുള്ള പ്രതിരോധ നീക്കങ്ങളുടെ പേരിൽ പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ പരാതികൾ ഉന്നയിച്ചെങ്കിലും അതൊന്നും അന്താരാഷ്ട്ര സമൂഹത്തിലാരും കാര്യമായി കണക്കിലെടുത്തില്ല.

Also Read : ‘കാശ്മീർ പാകിസ്ഥാൻറെ ജീവനാഡി’; അമേരിക്കയിൽ നിന്ന് ഇന്ത്യയെ വെല്ലുവിളിച്ച് പാക്‌ സൈനിക മേധാവി

ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സ് (FATF) പോലുള്ള അന്താരാഷ്ട്ര ഏജൻസികളിൽ ഇന്ത്യ ചെലുത്തിയ നയതന്ത്ര സമ്മർദ്ദം കാരണം, ഭീകരവാദത്തിന് ഭീകരവാദത്തിന് ധനസഹായം നൽകുന്നതിൻ്റെ പേരിൽ പാകിസ്ഥാൻ സ്ഥിരമായി നിരീക്ഷണത്തിലായി. ഇത് പാകിസ്ഥാൻ്റെ സാമ്പത്തിക സ്ഥിതിയെ കൂടുതൽ വഷളാക്കുകയും വിദേശ നിക്ഷേപം ആകർഷിക്കാനുള്ള അവരുടെ ശേഷിയെ തളർത്തുകയും ചെയ്തു.

ഇന്ത്യൻ ഭീഷണി കൂടാതെ, പാകിസ്ഥാൻ്റെ സുരക്ഷാസ്ഥിതിയെ കൂടുതൽ വഷളാക്കുന്നത് പടിഞ്ഞാറൻ അതിർത്തിയിലെ അസ്ഥിരതയാണ്. അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിൻ്റെ പിന്തുണയോടെ തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി ) ശക്തി പ്രാപിച്ചത് പാക് സൈന്യത്തിന് വലിയ വെല്ലുവിളിയാണ്. പാക് പ്രവിശ്യകളിൽ തീവ്രവാദി ആക്രമണങ്ങൾ വർദ്ധിച്ചു.

രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള കടുത്ത അഭിപ്രായ വ്യത്യാസങ്ങളും, സൈന്യത്തിൻ്റെ ഇടപെടലുകളും രാജ്യത്തിൻ്റെ തീരുമാനങ്ങളെടുക്കാനുള്ള ശേഷിയെ തളർത്തിയിരിക്കുന്നു. പാകിസ്ഥാനെ പൂർണമായും ഒഴിവാക്കി, അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാര ബന്ധം ശക്തമാകാക്കുകയും അവിടേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കുകയും ചെയ്ത ഇന്ത്യയുടെ നീക്കങ്ങൾ പാകിസ്ഥാനെ തന്ത്രപരമായി പ്രതിരോധത്തിലാക്കി.

പാകിസ്ഥാൻ്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം മറികടന്ന് മധ്യേഷ്യയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും വ്യാപാരം നടത്താൻ ഇന്ത്യ ഇറാനിലെ ചാബഹാർ തുറമുഖം ഉപയോഗിക്കുന്നത് പാകിസ്ഥാന് സാമ്പത്തിക ഭീഷണിയുണ്ടാക്കുന്നു. മാത്രമല്ല, ചാബഹാർ തുറമുഖം വഴി ഇന്ത്യ അഫ്ഗാനുമായി നേരിട്ട് ബന്ധം സ്ഥാപിച്ചത് പാകിസ്ഥാൻ്റെ പ്രാദേശിക സ്വാധീനത്തെയും തകർത്തു.

അഫ്ഗാൻ ജനതയ്ക്ക് മാനുഷിക സഹായങ്ങൾ നൽകി ഇന്ത്യ അവിടെ സൗഹൃദപരമായ സമീപനം നിലനിർത്തുന്നത്, പ്രാദേശിക രാഷ്ട്രീയത്തിലെ പാകിസ്ഥാൻ്റെ സ്വാധീനത്തെ ദുർബലപ്പെടുത്തി. ജമ്മു-കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് താലിബാൻ പരസ്യ പിന്തുണ നൽകുക കൂടി ചെയ്തതോടെ പാകിസ്ഥാനിൽ അതിർത്തി സുരക്ഷയെ കുറിച്ചുള്ള ആശങ്ക ശക്തമാവുകയാണ്.

Also Read : ട്രംപിന് പാകിസ്ഥാന്റെ തലോടൽ ; സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് പേര് നിർദേശിച്ച് പാകിസ്ഥാൻ

കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിദേശനയത്തിലെ ദുർബലതയും കാരണം പാകിസ്ഥാൻ ഇന്ന് ഇരുവശത്തും കുരുക്കിലാണ്. കിഴക്ക്, ഇന്ത്യയുമായി തുറന്ന യുദ്ധത്തിനോ ശക്തമായ രാഷ്ട്രീയ നീക്കങ്ങൾക്കോ മുതിരാൻ സാമ്പത്തികപരമായോ നയതന്ത്രപരമായോ പാകിസ്ഥാൻ ഇന്ന് കരുത്തില്ല . പടിഞ്ഞാറ്, താലിബാനുമായും ടിടിപിയുമായി പരസ്യമായ യുദ്ധത്തിലേക്ക് പോവുകയാണെങ്കിൽ രാജ്യത്തിൻ്റെ ആഭ്യന്തര സുരക്ഷ താറുമാറാകും.

ഈ ഇരട്ട സമ്മർദ്ദം പാകിസ്ഥാന്റെ വിദേശനയത്തെ നിശ്ചലമാക്കുകയും, ഇന്ത്യയ്ക്ക് ആഗോള വേദിയിൽ തങ്ങളുടെ പ്രാധാന്യം കൂടുതൽ ഉറപ്പിക്കാനുമുള്ള അവസരം നൽകുകയും ചെയ്യുന്നു. ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പാകിസ്ഥാന് ആഭ്യന്തര സ്ഥിരതയും, ദീർഘവീക്ഷണത്തോടെയുള്ള നയതന്ത്ര സമീപനവും അത്യാവശ്യമാണ്. ചുരുക്കത്തിൽ, ഇന്ത്യയുടെ അഫ്ഗാൻ നയം പാകിസ്ഥാനെ കിഴക്കും പടിഞ്ഞാറും ഒരേസമയം ശ്രദ്ധിക്കേണ്ട അവസ്ഥയിലേക്ക് തള്ളിവിടുകയും, ഏഷ്യൻ രാഷ്ട്രീയത്തിലെ പാകിസ്ഥാൻ്റെ പ്രാധാന്യം കുറയ്ക്കുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top